Top
23
Tuesday, January 2018
About UsE-Paper

ആനയുടെ കൊലവിളിയില്‍ നടുക്കം മാറാതെ രമാദേവി

Sunday Jan 14, 2018
വെബ് ഡെസ്‌ക്‌
പത്തനാപുരം > വനിതാ ടാപിംഗ് തൊഴിലാളികളുടെ നേരെ  ആക്രമണത്തിന് പാഞ്ഞടുത്ത ആനയില്‍ നിന്നും രക്ഷിക്കാന്‍ വഎത്തിയ സുഗതന്റെ ദാരുണാന്ത്യം നേരില്‍കണ്ട രമാദേവിക്ക്  ആ ഭീകരരംഗം മനസില്‍ നിന്നും മായുന്നില്ല. വിതുമ്പലോടെയാണ് രമാദേവി സംഭവം വിവരിക്കുന്നത്. കുമരംകുടി എസ്എഫ് സികെ ലയത്തിലെ താമസക്കാരി ടാപ്പര്‍ രമാദേവി, ഷെറിന്‍, ലേഖ എന്നിവര്‍ ഒന്നാം ടവര്‍ ഭാഗത്ത് എസ്എഫ്സികെ റബര്‍മരം ടാപ്പിങ്ങിലേര്‍പെട്ടിരിക്കെയാണ് കാട്ടാന എത്തിയത്. ഇവര്‍ കാട്ടാനയെ കണ്ട് ഉച്ചത്തില്‍ നിലവിളിക്കുകയും കൂവുകയും ചെയ്തു. 
ആനയെകണ്ട വിവരം മറ്റൊരു ഭാഗത്ത് ടാപ്പിങില്‍ ഏര്‍പെട്ടിരുന്ന ജോണ്‍സനെ അറിയിച്ചു. ജോണ്‍സണ്‍ ഓഫീസിലേക്ക് വിവരം അറിയിക്കാന്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് വിവരം അറിയിക്കാന്‍ ഓഫീസിലേക്ക് എത്തിയപ്പോഴാണ് അസി. മാനേജര്‍ സന്തോഷിനെയും, ടാപ്പിംഗ് സൂപ്പര്‍വൈസര്‍ സുഗതനെയും കണ്ടത്. ആനവന്നതറിഞ്ഞ് ഇവര്‍ അവിടേക്ക് ഓടി എത്തി. ഇരുവരും റബര്‍ ടാപ്പിങ് സ്ഥലത്തേക്ക് റബര്‍ പ്ളാന്റ് ചെയ്ത ഇടത്തിലൂടെയാണ് ചെന്നത്. ടാപ്പിങ് സ്ഥലത്ത് കാട് ഉണ്ടായതിനാല്‍ ആനനിന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ആനയുടെ അനക്കം കേട്ട് ഇരുവരും ഓടി. ഫെന്‍സിംഗ് തകര്‍ത്ത് സുഗതനെ പിന്തുടര്‍ന്ന ആന  തുമ്പികൈ കൊണ്ട് അടിച്ച് ഇട്ടു ചവിട്ടുകയായിരുന്നു. സ്ര്തീ തൊഴിലാളികള്‍ ബഹളമുണ്ടാക്കിയെങ്കിലും ആന പിന്തിരിഞ്ഞില്ലെന്ന് രമ ദേശാഭിമാനിയോട് പറഞ്ഞു.