27 April Friday

ഇടമണ്‍ന്യൂ - ആര്യങ്കാവ് പാത പരീക്ഷണ ഓട്ടം വിജയം

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018
തെന്മല >  മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്ഗേജിലേക്ക്   വഴിമാറിയ ഇടമണ്‍ന്യൂ ആര്യങ്കാവ് പാതയില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി ശനിയാഴ്ച നടത്തിയ പരീക്ഷണ ഓട്ടം വിജയകരം. 
   ചീഫ് സേഫ്റ്റി കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേക ട്രെയിന്‍ മാര്‍ഗമുള്ള പരിശോധന.ന്യൂ ആര്യങ്കാവില്‍ നിന്നും രാവിലെ 10. 56നാണ് ആര്യങ്കാവില്‍ നിന്നും പരിശോധനാ ട്രെയിന്‍പുറപ്പെട്ടത്.  ചീഫ് സേഫ്റ്റി കമീഷണര്‍ മനോഹരനൊപ്പം ചെന്നൈ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി കാളിമുത്തു, മധുര ഡിആര്‍ എം നീനു ഇട്ടിയേറ ,എഡിആര്‍എംപി വി മുരളീകൃഷ്ണ, കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ സുമിത്ത്കുമാര്‍ സിംഗാള്‍, ചീഫ് എഞ്ചിനീയര്‍ രബീന്ദ്രബാബു എന്നിവരുംപരിശോധക സംഘത്തിലുണ്ടായിരുന്നു. 
മണിക്കൂറില്‍ 30 മുതല്‍ 35 കിലോമീറ്ററായിരുന്നു  വേഗത. എങ്ങും നിര്‍ത്താതെ  ന്യൂ ആര്യങ്കാവ് മുതല്‍ ഇടമണ്‍വരെയുള്ള 22 കിലോമീറ്റര്‍ ദൂരം നാല്പത്തിയഞ്ച് മിനുട്ട് കൊണ്ട് പിന്നിട്ട്  11  40ന് ട്രയിന്‍ ഇടമണ്‍ റയില്‍ സ്റ്റേഷനിലെത്തിച്ചേര്‍ന്നു. ഇടമണില്‍ ട്രയിന്‍ മാര്‍ഗ്ഗമുള്ള പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇടമണ്‍ സ്റ്റേഷന് 100 മീറ്റര്‍ അകലെ പാതയുടെവളവ് മാറ്റാന്‍ അലൈന്‍മെന്റ് മാറ്റിയ ഭാഗങ്ങളും ഷണ്ടിംഗ് ട്രാക്കും യാര്‍ഡും പരിശോധിച്ചു. ഇടമണ്‍ ആര്യങ്കാവ് റീച്ചിലെ 
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തികരമാണെന്ന് കമ്മീഷണര്‍  പറഞ്ഞു.രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് റയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും.
പ്രധാന വാർത്തകൾ
Top