17 November Saturday

പൊലീസ‌് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

ചവറ  
പൊലീസിനെയും നാട്ടുകാരെയും അരമണിക്കൂറോളം ഭീതിയിലാഴ്ത്തി പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ബുധനാഴ്ച പകൽ 11.50 നാണ്  സംഭവങ്ങളുടെ തുടക്കം. ചവറ സ്വദേശിയായ യുവാവാണ്  പെട്രോളൊഴിച്ച് ലൈറ്ററുമായി സ്റ്റേഷനു മുന്നിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം അറിഞ്ഞ്  സ്റ്റേഷൻ പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. ഭീഷണി മുഴക്കി നിന്നിരുന്ന യുവാവിനെ  അനുനയിപ്പിക്കാനുളള ജനപ്രതിനിധികളുടെയും  പൊലീസിന്റെയും ശ്രമങ്ങൾ പരാജയപ്പെട്ടു. ലൈറ്ററുമായി നിന്നിരുന്ന യുവാവിന്റെ അടുക്കലേക്ക് പോകാൻ പൊലീസും കാണികളും മടിച്ചുനിന്നു. സംഭവമറിഞ്ഞ‌് ഫയർഫോഴ‌്സും   എത്തി.  യുവാവിന്റെ ശ്രദ്ധ മാറിയ നിമിഷത്തിൽ ഫയർഫോഴ‌്സ‌് ഉദ്യോഗസ്ഥൻ ഷാജു പിന്നാലെവന്ന് ചാടി യുവാവിനെ കീഴടക്കി. പിടിവലിക്കിടയിൽ യുവാവ്  തീ കത്തിച്ചെങ്കിലും ഷാജു യുവാവുമായി നിലത്തു കിടന്നുരുണ്ട‌ു.  ഈ സമയം മറ്റുളളവർ തീ കെടുത്തൽ യന്ത്രം ഉപയോഗിച്ച് തീ കെടുത്തി. യുവാവിന്റെ തോളിലും നെഞ്ചിലും ചെറിയ രീതിയിൽ പൊളളലേറ്റു.രക്ഷകനായി എത്തിയ ഷാജുവിന് നിസാര പരിക്കേറ്റു. ഉടൻ തന്നെ ഹൈവേയുടെ ആംബുലൻസിൽ യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top