15 November Thursday

ഒാട്ടോറിക്ഷകള്‍ക്ക്‌ രണ്ടാംഘട്ട കോർപറേഷൻ പെർമിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
കൊല്ലം
ഒാട്ടോറിക്ഷകള്‍ക്ക്‌ രണ്ടാംഘട്ട കോർപറേഷൻ പെർമിറ്റ്‌  ലഭിക്കുന്നതിന് ഫീസ് അടയ‌്ക്കാനുള്ള തീയതി 15നു അവസാനിക്കും.  മാർച്ച്‌ 31നു മുമ്പ് കോർപറേഷൻ പരിധിയിൽ അഡ്രസ് മാറിയ വാഹനങ്ങൾ ഹാജരാക്കി ടോക്കൺ കിട്ടിയവരാണ് 15നു മുമ്പ് ഫീസ് അടയ്ക്കേണ്ടത്.
 കോർപറേഷൻ പെർമിറ്റ്‌ കിട്ടിയവർ കോർപറേഷൻ നമ്പർ  വാഹനത്തിന്റെ നാല് വശങ്ങളിലും പ്രദർശിപ്പിക്കണം. 
കോർപറേഷനിൽ സ്റ്റാൻഡ് പെർമിറ്റ്‌ ഇതോടുകൂടി ഇല്ലാതാകും. ഫയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചു. 
ഇത്തരം വാഹനങ്ങളുടെ പെർമിറ്റ്‌ റദ്ദ് ചെയ്യുന്ന നടപടികൾ സ്വീകരിക്കുമെന്ന‌് ആർടിഒ അറിയിച്ചു.
പ്രധാന വാർത്തകൾ
Top