Top
21
Thursday, September 2017
About UsE-Paper

ദേശാഭിമാനി സാഹിത്യ പുരസ്കാരം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

കൊല്ലം > ഏഴര പതിറ്റാണ്ടായി മലയാളിക്ക് അക്ഷരവെളിച്ചം പകരുന്ന ദേശാഭിമാനി പ്ളാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്കാര ചടങ്ങിന് ജില്ല ഒരുങ്ങി. പുരസ്കാര സമര്‍പ്പണ സന്ധ്യക്ക് ഒരുദിനം മാത്രം ബാക്കി നില്‍ക്കെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലയാള സാഹിത്യ ശാഖയില്‍ സ്വന്തം ഇടം കണ്ടെത്തിയ പ്രതിഭകളുടെ സംഗമത്തിന് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജില്ലയില്‍ വേദി ഒരുങ്ങുന്നത്. അംഗീകാരങ്ങളുടെ നെറുകയില്‍ തൊട്ട സാഹിത്യപ്രതിഭകള്‍ക്കുള്ള പുരസ്കാര ചടങ്ങിന് സാക്ഷിയാവാന്‍ അക്ഷരലോകം ഒരുങ്ങിക്കഴിഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 5.30ന് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും. പരിപാടിയുടെ പ്രചാരണം ജനഹൃദയങ്ങളിലെത്തിക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിച്ചു. പുരസ്കാര ചടങ്ങ് ആസ്വദിക്കാന്‍ വിശാലമായ സൌകര്യങ്ങളാണ് ഒരുക്കുന്നത്. പുറത്ത്നിന്നും പരിപാടി കാണുവാന്‍ എല്‍ഇടി സ്ക്രീനുകളും സ്ഥാപിക്കും. പുരസ്കാര ചടങ്ങിന്റെ സമാപന വേദിയില്‍ സംഗീത ലഹരി തീര്‍ക്കാന്‍ വൈകിട്ട് 6.30ന് തൈക്കുടം ബ്രിഡ്ജിന്റെ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. പഴയ ഗാനങ്ങള്‍ക്ക് പുതിയ ഈണം പകരുന്ന യുവ ഗായകരുടെ സംഗീതസന്ധ്യ  ചടങ്ങിന് പൂരലഹരി തീര്‍ക്കും. മുന്‍കൂട്ടി നിശ്ചയിച്ച നഗര കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പാസ് വിതരണം ആരംഭിച്ചു. സാംസ്കാരിക ഭൂമികയില്‍ ഇടം നേടുന്ന പുരസ്കാര സന്ധ്യയില്‍ സീറ്റ് ഉറപ്പാക്കാന്‍ പാസ് നേടാന്‍ യുവാക്കളുടെ തിരക്കും ആദ്യദിനത്തില്‍ അനുഭവപ്പെട്ടു. 

 

Related News

കൂടുതൽ വാർത്തകൾ »