24 September Monday

ബൈക്ക‌് യാത്രികനെ ഇടിച്ച ടിപ്പർ കടയിലേക്ക‌് പാഞ്ഞുകയറി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

കൊട്ടാരക്കര 

എംസി റോഡിൽ കുളക്കട ലക്ഷംവീട് ജങ്ഷന‌് സമീപം  അമിത വേഗതയിൽ വന്ന ടിപ്പർ ലോറി ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ കടതകർത്തു. മാവേലിക്കരയിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് അമിത വേഗതയിൽവന്ന ടിപ്പർ ലോറി എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഞായാറാഴ‌്ച പകൽ 12ന‌് ആണ‌് സംഭവം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ ആര്യങ്കാവ് കഴുതുരട്ടി ആര്യാഭവനിൽ അരുണിനെ (20) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർ ലോറി ഡ്രൈവർ തിരുവനന്തപുരം മൂന്നാനാംകുഴി തോട്ടുംകര വീട്ടിൽ (ഷിജു ഭവൻ) ഷിജുമോനെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.  ലോറി പാഞ്ഞുവരുന്നതുകണ്ട‌് അംഗപരിമിതനായ കടയുടമ ദിലീഷ് ഭവനിൽ ദിലീപ് കുമാർ ഓടിമാറി. ഇതിനിടെ ദിലീപിന് നിസാര പരിക്കേറ്റു. കട നിശ്ശേഷം തകർന്നു. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. പുത്തൂർ പൊലീസ് കേസെടുത്തു.
പ്രധാന വാർത്തകൾ
Top