15 December Saturday

മാമ്പഴത്തറ നിവാസികൾക്ക‌് കൈവശഭൂമിക്ക് ഉടമസ്ഥാവകാശം

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

പുനലൂർ

മാമ്പഴത്തറ നിവാസികളുടെ കൈവശഭൂമിക്ക് ഉടമസ്ഥാവകാശ പത്രിക ലഭ്യമാകും. 
പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് എൽഡിഎഫ‌് സർക്കാർ പരിഹാരം കാണുന്നത്. മാമ്പഴത്തറയിൽ ദേവസ്വത്തിന്റെ പേരിലായിരുന്നു ഭൂമി. എന്നാൽ 46 ഏക്കർ കൈവശമുള്ളവർക്ക് വസ്തുവിന്റെ ഉടമസ്ഥാ വകാശം ലഭിച്ചിരുന്നില്ല. 1976ൽ കൈവശക്കാർക്ക് കൊല്ലം സ്പെഷ്യൽ മുൻസിഫ് ലാന്റ് ട്രൈബ്യൂണൽ വഴി ക്രയ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ സ്വന്തം പേരിൽ ഭൂമിക്ക് കരം ഒടുക്കി രസീത് കിട്ടാൻ തടസ്സമുണ്ടായി. ഈ കുടുംബങ്ങൾക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. മാമ്പഴത്തറയിൽ  14ന് നടക്കുന്ന ചടങ്ങിൽ വനം മന്ത്രി കെ രാജു ഉടമസ്ഥാവകാശ പത്രിക വിതരണം ചെയ്യും. തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ ലൈലജ അധ്യക്ഷയാകും.
പ്രധാന വാർത്തകൾ
Top