20 July Friday

നയനാര്‍ ഫണ്ടിലേക്ക് കര്‍ഷകതൊഴിലാളി പെന്‍ഷന്‍ സംഭാവന നല്കി

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017


അഞ്ചല്‍ > കര്‍ഷകതൊഴിലാളി പെന്‍ഷന്‍ നടപ്പാക്കിയ ജനനായകന്‍ ഇ കെ നയനാരുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന സ്മാരകത്തിന്റ് ഫണ്ടിലേക്ക് ഒരു മാസത്തെ  പെന്‍ഷന്‍ തുക സംഭാവന നല്കി കര്‍ഷക തൊഴിലാളി മാതൃകയായി. അഞ്ചല്‍  ഏറം വള്ളക്കോണത്ത് വീട്ടില്‍ വിജയന്‍പിള്ളയാണ് പെന്‍ഷനായി ലഭിച്ച  തുക സിപിഐ എം കുടുംബ സംഗമത്തില്‍ കശുവണ്ടി വികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍  എസ് ജയമോഹനനെ ഏല്പിച്ചത്. കുടുംബ സംഗമത്തില്‍ നസീര്‍ അധ്യക്ഷനായി. ബാബുജി സ്വാഗതം പറഞ്ഞു.  ജില്ലാകമ്മറ്റിയംഗം  കെ ബാബുപണിക്കര്‍ ,അഞ്ചല്‍ ഏരിയാ  ആക്ടിംഗ് സെക്രട്ടറി വി എസ് സതീഷ്, ഏരിയാ കമ്മറ്റിയംഗങ്ങളായ അഡ്വ. വി രവീന്ദനാഥ്, അഡ്വ എസ് സൂരജ്  വെസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി  ജി ബാബുരാജ് എന്നിവര്‍സംസാരിച്ചു .കുടുംബ സംഗമത്തില്‍  കുട്ടികളുടെ കലാപരിപാടികളും അരേങ്ങറി.
 

പ്രധാന വാർത്തകൾ
Top