17 July Tuesday

അറിവുത്സവത്തിന് പതാക ഉയര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017


കരുനാഗപ്പള്ളി  >  കരുനാഗപ്പളളി സി എസ് സുബ്രഹ്മണ്യന്‍ പോറ്റി നഗറില്‍ ഉത്സവന്തരീക്ഷത്തില്‍ സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ എസ് പിള്ള പതാക ഉയര്‍ത്തി. വിളംബര ഘോഷയാത്രക്ക് ശേഷം  സാംസ്ക്കാരിക നായകന്മാരുടെയും, സാഹിത്യകാരന്‍മാരുടെയും, പഴയ കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെയും   ഫോട്ടോ പതിച്ച  പ്ളക്ക് കാര്‍ഡുകളുമേന്തി  സ്ത്രീകളും കുട്ടികളും, സാംസ്ക്കാരിക ഗ്രന്ഥശാല പ്രവര്‍ത്തകരുമടക്കം  നൂറുകണക്കിനാളുകള്‍ സാക്ഷിയായി.  കല്ലേലിഭാഗം ജനത ഗ്രന്ഥാശാലയില്‍ നിന്നും വിളംബരമായി കൊണ്ടുവന്ന പതാക ബി രാജന്‍ പിള്ള യില്‍ നിന്നും സ്വാഗത സംഘം  ചെയര്‍മാന്‍ പി ആര്‍ വസന്തന്‍ ഏറ്റു വാങ്ങി.
 ക്ളാപ്പന വേണുജി നഗറില്‍ നിന്നും കൊണ്ടുവന്ന കൊടിമരം റ്റി എന്‍ വിജകൃഷ്ണന്‍, എ മജീദ്, ക്ളാപ്പന സുരേഷ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ ലൈബ്രറി കൌണ്‍സില്‍ വൈസ് പ്രസിഡന്റ പി ചന്ദ്രശേഖരപിള്ളക്കും അറിവരങ്ങ് നഗരിയില്‍ വെച്ച് കൈമാറി.  പതാക ഉയര്‍ത്തലിന് ശേഷം അറിവരങ്ങ്  നഗരിയില്‍ അക്ഷര ദീപം തെളിയിച്ചു. ക്ളാപ്പന പഞ്ചായത്ത് പ്രസിഡന്റ് എം എസ് ഇക്ബാല്‍ ആദ്യ ദീപം തെളിയിച്ചു. തുടര്‍ന്ന്  ഘോഷയാത്രയില്‍ പങ്കെടുത്തവരെല്ലാം അക്ഷരദീപം തെളിയിച്ചു.


 

പ്രധാന വാർത്തകൾ
Top