16 October Tuesday

തെരുവു വിളക്കു പ്രശ്‌നത്തിന് പരിഹാരവുമായി നഗരസഭ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
കൊല്ലം
നഗരത്തിലെ തെരുവ് വിളക്കുകള്‍ പൂര്‍ണമായും മാറ്റി എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന പരാതി പരിഹരിക്കപ്പെടുമെന്ന് മേയര്‍ രാജേന്ദ്രബാബു പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന് പള്ളിമുക്ക് മീറ്റര്‍ കമ്പനിയില്‍ നിന്നും നാല് ലക്ഷം രൂപ മുതല്‍ എല്‍ഇഡി ലൈറ്റുകള്‍ വാങ്ങാന്‍ ധാരണയായിട്ടുണ്ട്. ഇതിനൊപ്പം നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കുരീപ്പുഴയില്‍ ആധുനിക പ്ലാന്റ് സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന്റെ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മേയര്‍ പറഞ്ഞു. 
കൗണ്‍സില്‍ യോഗത്തില്‍ തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്ന് അംഗങ്ങള്‍ പരാതി ഉയര്‍ന്ന വേളയിലാണ് എത്രയും വേഗത്തില്‍ തന്നെ വിളക്കുകള്‍ മാറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം. ചർച്ചയിൽ രാജ്‌മോഹൻ, പ്രേംഉഷാർ, ശാന്തിനി ശുഭദേവൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top