16 August Thursday

കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
കൊട്ടിയം
തഴുത്തല പികെ ജങ‌്ഷനു സമീപം പേരയത്ത‌് അടുത്തടുത്ത ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിതുറന്ന‌് പണം അപഹരിച്ചു. പേരയം മണ്ണഞ്ചേരി ഭഗവതിക്ഷേത്രം, സമീപത്തെ കുറ്റിക്കാട്ട‌് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ‌് ചൊവ്വാഴ‌്ച പുലർച്ചെ മോഷണം നടന്നത‌്.
കുറ്റിക്കാട‌് ഭഗവതി ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി കുത്തിതുറന്ന‌ായിരുന്നു മോഷണം. മണ്ണഞ്ചേരി ക്ഷേത്ര ശ്രീകോവിലിന്റെ പൂട്ടും തകർത്തു. ചൊവ്വാഴ‌്ച രാവിലെയാണ‌് മോഷണവിവരം അറിഞ്ഞത‌്. കൊട്ടിയം പൊലീസ‌് പരിശോധന നടത്തി. 
പ്രധാന വാർത്തകൾ
Top