20 June Wednesday

സിപിഐ എം നേതാവിനെതിരെ ബിജെപി ആക്രമണം: പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018
കുണ്ടറ > സിപിഐ എം കുണ്ടറ ഏരിയാകമ്മിറ്റിയംഗം  പി രമേശ്കുമാറിനെ ബിജെപി പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് പേരയം ലോക്കൽ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. പേരയം ജങ്ഷനിൽ ചേർന്ന പ്രതിഷേധയോഗം ജില്ലാകമ്മിറ്റിയംഗം എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഏരിയകമ്മിറ്റിയംഗം ജി ഗോപിലാൽ അധ്യക്ഷനായി. 
ഏരിയാ സെക്രട്ടറി എസ് എൽ സജികുമാർ, ജില്ലാകമ്മിറ്റിയംഗം സി ബാൾഡുവിൻ, സി സന്തോഷ്, ജൂലിയറ്റ് നെൽസൺ, എൽ അനിൽ, ആർ സുരേഷ്ബാബു, ഷാജി വട്ടത്തറ,  വി ശിവപ്രസാദ്് എന്നിവർ സംസാരിച്ചു. നൂറ് കണക്കിന് പാർടി പ്രവർത്തകരും ബഹുജനങ്ങളും അണിനിരന്ന പ്രതിഷേധ പ്രകടനവും നടന്നു.
 
പ്രധാന വാർത്തകൾ
Top