Top
23
Friday, February 2018
About UsE-Paper

റേഷൻകട മാറ്റി സ്ഥാപിക്കാനുളള ശ്രമം നാട്ടുകാർ വിഫലമാക്കി

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌

 റേഷൻകട മാറ്റി സ്ഥാപിക്കാനുളള ശ്രമം നാട്ടുകാർ വിഫലമാക്കി

ചടയമംഗലം >  രജിസ്‌ട്രേഷൻ വേണ്ടെന്ന് ഉടമസ്ഥൻ സപ്ലൈ ഓഫീസിൽ എഴുതി നൽകിയ റേഷൻകട മറ്റൊരിടത്തേയ്ക്ക് മാറ്റി സ്ഥാപിക്കാനുളള ശ്രമം നാട്ടുകാർ വിഫലമാക്കി.  400ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന നിലമേൽ പരുത്തിയിലെ റേഷൻ കടയാണ് ജനകീയ ഇടപെടലിൽ പുനസ്ഥാപിച്ചത്.
കുരിയോട് സ്വദേശിയായ സോമൻശേഖരൻപിളളയുടെ പേരിലുളള റേഷൻകട ഇദ്ദേഹത്തിന്റെ മരണശേഷം മകളുടെ പേർക്ക് ലൈസൻസ് മാറ്റിയിരുന്നു. തുടർന്ന് ഇവർ ഒരു ബന്ധുവിനെ ചുമതലയേൽപിച്ച് കട നടത്തി വരികയായിരുന്നു. പിന്നീട് കട നടത്തിപ്പിന് താൽപര്യമില്ലെന്ന്  ഇദ്ദേഹം അറിയിച്ചതോടെ   രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഇവർ സപ്ലൈ ഓഫീസിൽ അപേക്ഷനൽകി. 
പകരം സംവിധാനമായി വേയ്ക്കലിലെ ഒരു റേഷൻ കടയിലേക്ക് വളരെ കുറച്ച് കാർഡുകൾ മാറ്റി. എന്നാൽ ചടയമംഗലം, നിലമേൽ പഞ്ചായത്ത് അതിർത്തിയിൽ പ്രവർത്തിക്കുന്ന റേഷൻ കട മാറ്റുന്നതിൽ ഭൂരിഭാഗം കാർഡ് ഉടമകളും പ്രതിഷേധത്തിലായിരുന്നു. 
കഴിഞ്ഞ ദിവസം കൊട്ടാരക്കര സപ്ലൈ ഓഫീസിൽ നിന്നെത്തിയ ജീവനക്കാരോട് കാർഡുടമകൾ   റേഷൻകട നിലനിർത്തണമെന്ന് അവിശ്യപ്പെട്ടു. തുടർന്ന് വേയക്കൽ ലൈസൻസിയെ തന്നെ കടനടത്തിപ്പിന്റെ ഉത്തരവാദിത്വം ഏൽപിച്ച് പ്രശ്‌നം പരിഹരിച്ചു. വാർഡ് മെമ്പർ അടക്കമുളള ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു ചർച്ച.