25 May Friday

രാസവസ്തുക്കൾ ഉപയോഗിച്ച് മീൻ പിടിത്തം: നാടോടികളെ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

 രാസവസ്തുക്കൾ ഉപയോഗിച്ച് മീൻ പിടിത്തം: നാടോടികളെ തടഞ്ഞു

പുനലൂർ  > കല്ലടയാറ്റിൽ രാസവസ്തുക്കൾ കലർത്തി മീൻപിടിക്കുന്നെന്നാരോപിച്ച് പുനലൂരിൽ നാടോടികളെ തടഞ്ഞു. കല്ലടയാറ്റിൽ നിന്നും കുട്ടവഞ്ചികളിൽ മീൻപിടിക്കാൻ മൈസൂരുവിൽ നിന്ന് എത്തിയ  സംഘത്തെയാണ് നാട്ടുകാർ   തടഞ്ഞത്. 
   വർഷങ്ങളായി പുനലൂരിലും പരിസരത്തും വേനൽക്കാലത്ത് എത്തുന്ന സംഘമാണിത്. വലിയ നിരവധി കുട്ടവഞ്ചികളിലാണ് മീൻപിടുത്തം. ശാസ്താംകോണത്തെ കടവിന് സമീപം മീൻപിടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെ എത്തി തടഞ്ഞത്. 
   രാസവസ്തുക്കൾ ആറ്റിൽ കലർത്തി മയങ്ങുന്ന മീനുകളെ വലവീശി പിടിക്കുകയാണ് ഇവരുടെ രീതി. കുടിവെള്ള പദ്ധതികളിലേക്ക് വെള്ളം ശേഖരിക്കുന്ന ആറ്റിൽ ഇത്തരത്തിൽ വൻ തോതിൽ രാസവസ്തുക്കൾ കലർത്തുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top