17 December Monday
നിർമാണോദ‌്ഘാടനം നടത്തി

അഞ്ചൽ ഈസ്റ്റ് ഗവ. എച്ച്‌എസ്‌എസിന്‌ ബഹുനില മന്ദിരം

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018
അഞ്ചൽ 
അഞ്ചൽ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ  അന്താരാഷ്ട്രനിലവാരത്തിൽ ഉയർത്തുന്നതിന്റെ  ഭാഗമായി നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമാണോദ്ഘാടനം   മന്ത്രി സി രവീന്ദ്രനാഥ് നിർവഹിച്ചു.   നവകേരള മിഷൻന്റെ ഭാഗമായ  പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൽ ഉൾപ്പെടുത്തി 140 സ്‌കൂളുകൾ  അന്താരാഷ്ട്ര നിലവാരമുള്ളതാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കി വരികയാണെന്ന‌് മന്ത്രി പറഞ്ഞു.  മികവിന്റെ കേന്ദ്രമാക്കി മാറ്റിക്കൊണ്ട്  ഹൈടെക് ക്ലാസ് മുറികളും  പഠനരീതികളും ആവിഷ്‌കരിച്ച‌് നടപ്പിലാക്കി വരികയാണ്  കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഗവൺമെന്റ് നടപ്പിലാക്കുന്ന നവീന പദ്ധതികളുടെ ഫലമായി  പൊതു വിദ്യാലയങ്ങളിൽ വൻതോതിൽ കുട്ടികൾ വർധിച്ചുകൊണ്ടിരിക്കുന്നു.  കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാനമാകുകയാണ് – അദ്ദേഹം പറഞ്ഞു.  
ചടങ്ങിൽ മന്ത്രി രാജു അധ്യക്ഷനായി.  സ്‌കൂൾ പിടിഎ  പ്രസിഡന്റ്  എസ്  ഗണേശൻ  സ്വാഗതം പറഞ്ഞു  പി എസ് സുപാൽ , അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് രഞ്ജുസുരേഷ്, ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്റ‌്   എസ്  വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് സുജാചന്ദ്രബാബു, ജില്ലാ പഞ്ചായത്ത‌് അംഗം  കെ സി ബിനു,  ഡി
ഡിഇ കെ എസ് ശ്രീകല , പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി വൈ വർഗീസ്,  ബ്ലോക്ക് പഞ്ചായത്ത‌് അംഗങ്ങളായ  പി വി പ്രശാന്ത്,  ഗിരിജാമുരളി, സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി  ഡി വിശ്വസേനൻ,സിപിഐ മണ്ഡലം  സെക്രട്ടറി, ലിജുജമാൽ, ഡിഇഒ വിജയമ്മ, അഞ്ചൽ എഇഒ പി  ദിലീപ്,  വിദ്യാഭ്യാസ  സംരക്ഷണയഞ്ജം ജില്ലാ കോ –ഓർഡിനേറ്റർ റെനി ആന്റണി, ഏരൂർ സുഭാഷ് , പഞ്ചായത്ത‌് അംഗങ്ങളായ  എൻ അനിൽകുമാർ,  ബീനാബാലചന്ദ്രൻ,  സ്‌കൂൾ പ്രിൻസിപ്പൽ ഉഷ, ഹെഡ്മാസ്റ്റർ ഷാജഹാൻ  എന്നിവർ സംസാരിച്ചു .
പ്രധാന വാർത്തകൾ
Top