15 December Saturday

ഒരുലക്ഷം വരിക്കാർ: ചരിത്രലക്ഷ്യത്തിലേക്ക‌്

സ്വന്തം ലേഖകൻUpdated: Friday Oct 12, 2018
കൊല്ലം
മലയാളിയുടെ ചിന്തകൾക്ക് ആർജവം പകർന്ന ദേശാഭിമാനിക്ക് ജില്ലയിൽ ഒരു ലക്ഷം പുതിയ വരിക്കാർ എന്ന  ക്യാമ്പയിൻ ലക്ഷ്യത്തോടടുക്കുന്നു. നാടിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നേരിന്റെ പക്ഷത്തുനിന്ന് ചരിത്രദൗത്യങ്ങൾ നിർവഹിച്ച ദേശാഭിമാനിയുടെ കൊല്ലം എഡിഷൻ എന്ന സ്വപ്ന സാക്ഷാൽക്കാരത്തിന‌് ഊർജം   പകരുന്നതാണ‌്  ക്യാമ്പയിൻ. പാർടിയും വർഗ ബഹുജന സംഘടനകളും ആവേശപൂർവം ഏറ്റെടുത്ത ക്യാമ്പയിന് സെപ്തംബർ 23 അഴീക്കോടൻ ദിനത്തിലാണ‌് തുടക്കം കുറിച്ചത്. സി എച്ച് ദിനമായ 20ന് പ്രചാരണം സമാപിക്കും. ആദ്യഘട്ടത്തിൽ ലഭിച്ച വരിസംഖ്യയുടെ ഏറ്റുവാങ്ങൽ ഏരിയകളിൽ  പൂർത്തിയാകുന്നു. 
പരസ്യ ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ കൂടാതെ സോഷ്യൽ മീഡിയ വഴിയും വ്യാപകമായ പ്രചാരണമാണ് നടക്കുന്നത‌്.
സിപിഐ എം ബ്രാഞ്ച് ഗ്രാമ പരിധിയിൽ 30, നഗരസഭ പ്രദേശങ്ങളിൽ 50 വരിക്കാരെ ചേർക്കാനാണ് തീരുമാനമെങ്കിലും എല്ലായിടത്തും പരിധിക്കപ്പുറം വരിക്കാർ ഇതിനകം ചേർന്നു. പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങിയാണ് വരിക്കാരെ ചേർക്കുന്നത്. കുടുംബസംഗമങ്ങൾ, സുഹൃദ‌്സംഗമം എന്നിവ പ്രചാരണത്തിന്റെ ഭാഗമാകുന്നു. ചിറക്കരയിലെ  300 വീട്ടുകാർ കുടുക്കകളിൽ പണം സ്വരുക്കൂട്ടി  ദേശാഭിമാനി വരിക്കാരായതിനെ   മാതൃകയാക്കാൻ  മറ്റു ‌പ്രദേശങ്ങളും മുന്നോട്ടുവരുന്നു. 
 ഗ്രന്ഥശാലകളും തൊഴിൽസ്ഥാപനങ്ങളും വരിക്കാരാകുന്നത‌്  പത്രവായനക്കാരുടെ എണ്ണം പതിന്മടങ്ങ് വർധിപ്പിക്കുന്നു. നവംബർ ഏഴിനു തുടങ്ങുന്ന അക്ഷരമുറ്റം വിജ്ഞാനോത്സവത്തിനു മുന്നോടിയായി എല്ലാ സ്കൂളുകളും ദേശാഭിമാനിയെ  വരവേൽക്കുന്നു. ഒരു ലക്ഷം പുതിയ വരിക്കാരെ  ചേർത്ത‌് ദേശാഭിമാനി കൊല്ലം എഡിഷൻ ജില്ലയുടെ ചരിത്രഏടാക്കി മാറ്റാനുള്ള ഉത്സാഹത്തിലാണ് പാർടി പ്രവർത്തകരും ബഹുജന സംഘടനകളും.
കുന്നിക്കോട്    ഏരിയയിൽ ചേർത്ത  ദേശാഭിമാനി വരിക്കാരുടെ വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി. സൺ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ 1400 വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും സിപിഐ എം കുന്നിക്കോട് ഏരിയ സെക്രട്ടറി എസ് മുഹമ്മദ് അസ്ലമിൽനിന്ന് ജില്ലാ സെക്രട്ടറി എസ് സുദേവൻ ഏറ്റുവാങ്ങി. ആർ രാജഗോപാലൻനായർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ആർ സഹദേവൻ, എം റഹിംകുട്ടി, വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി വിജയൻ, എസ് രഘുനാഥൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top