15 October Monday
പി സതീദേവിക്കെതിരെ വധഭീഷണി

മഹിളാ അസോസിയേഷൻ പ്രകടനവും യോഗവും നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവിക്കെതിരെ ബിജെപി നേതാവ്‌ ബി ഗോപാലകൃഷ്‌ണന്റെ വധഭീഷണിയിൽ പ്രതിഷേധിച്ച്‌ കൊല്ലം ചിന്നക്കടയിൽ നടന്ന പ്രകടനം

കൊല്ലം
ചാനൽ ചർച്ചയ‌്ക്കിടെ ബിജെപി നേതാവ് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവിക്കെതിരെ വധഭീഷണി മുഴക്കുകയും അവഹേളിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കൊല്ലത്ത് മഹിളകൾ പ്രകടവും യോഗവും നടത്തി.  
സംഭവത്തിൽ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ മാപ്പ് പറയണമെന്നും ഇയാൾക്കെതിരെ കേസെടു
ക്കണമെന്നും മഹിളാ അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. 
മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ പോളയത്തോട്ടിൽനിന്ന‌് ആരംഭിച്ച പ്രക
ടനം കോളേജ് ജങ‌്ഷനിൽ 
സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് സൂസൻകോടി യോഗം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസന്ന ഏണസ്റ്റ‌്, സെക്രട്ടറി എം ലീലാമ്മ, അഡ്വ. സബിതാബീഗം, രാജമ്മാ ഭാസ‌്കരൻ കെ ശോഭന, ഗീതാകുമാരി, ബീമ, സലീന എന്നിവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top