Top
17
Sunday, December 2017
About UsE-Paper

ബിജെപി യാത്രയുടെ ലക്ഷ്യം നാട്ടില്‍ കലാപം സൃഷ്ടിക്കല്‍: കോടിയേരി

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം ചവറ ഏരിയ കമ്മിറ്റി സ്വരൂപിച്ച വി രാജു കുടുംബസഹായ ഫണ്ട് ഭാര്യ ലതയ്ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈമാറുന്നു.
കൊല്ലം > ബിജെപി കേരള യാത്രയുടെ ലക്ഷ്യം നാട്ടില്‍ കലാപം സൃഷ്ടിക്കലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയില്‍ വിവിധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. 
ജാഥയില്‍ നിന്നും അമിത്ഷാ മുങ്ങിയത് പുത്രവാത്സല്യത്താലാണ്. ജാഥയുടെ ഓരോ ഘട്ടങ്ങളിലും അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുത്ത് കേരളത്തിലെ സുഖ സൌകര്യങ്ങള്‍ ആസ്വദിക്കുന്നു. യോഗി സന്യാസി കേരളത്തില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കണ്ടമ്പരന്നു. ഉത്തര്‍ പ്രദേശിലെ ആശുപത്രികളേക്കാള്‍ മെച്ചമാണ് ഇവിടുത്തെ ആരോഗ്യരംഗമെന്ന് മനസ്സിലാക്കിയ യോഗി മടങ്ങി. കള്ളനോട്ട് അടിച്ചും കോര്‍പറേറ്റ് മാനേജ്മെന്റുകളെ ശക്തിപ്പെടുത്തിയും മേക്ക് ഇന്‍ ഇന്ത്യക്ക് ഒരുങ്ങുകയാണ് മോഡി. പാര്‍ടി ഓഫീസുകളെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തുന്ന സംഘപരിവാര്‍ നയം ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. ആര്‍എസ്എസിന്റെയും സംഘംപ്രസ്ഥാനങ്ങളുടേയും ഫാസിസിസ്റ്റ് നയങ്ങള്‍ക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷം മുന്‍കൈയെടുക്കും.  
സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതികളായത് മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ എന്നിവരാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ തലത്തില്‍ സംശുദ്ധ രാഷ്ട്രീയക്കാര്‍ എന്ന് ബഹുമതിയുണ്ടായിരുന്നു. എന്നാല്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തെ വന്നതോടുകൂടി സംശുദ്ധ രാഷ്ട്രീയത്തിന് കളങ്കം വന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ കേരളം ദേശീയതലത്തില്‍ ശ്രദ്ധേയമായ നാടായി മാറും. ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി കൊട്ടിയത്തും കശുവണ്ടി സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച രാജുവിന്റെ കുടുബ സഹായഫണ്ട് വിതരണ ചടങ്ങില്‍ തേവലക്കരയിലും പങ്കെടുത്ത കോടിയേരി സിപിഐ എം മാവടി ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നിര്‍വഹിച്ചു. ഓരോ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് ബഹുജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.