14 November Wednesday

കാഴ്ച അന്യമായ ആദ്രികയ‌്ക്ക് ജീവിക്കാന്‍ സുമനസ്സുകൾ കനിയണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

ആദ്രിക

 

ശാസ്താംകോട്ട
ആദ്രികയ്ക്ക് ഇനിയൊരിക്കലും കാഴ്ച തിരികെ കിട്ടില്ല. എന്നാൽ, തുടർ ചികിത്സയ‌്ക്കും കുടുംബത്തിന്റെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാനും കനിവുള്ളവർ സഹായിക്കണം. പടിഞ്ഞാറേകല്ലട വലിയപാടം വിളന്തറ അശ്വതി ഭവനത്തിൽ അശ്വതിയുടെ മകൾ ആദ്രികയാണ് മാസം തികയാതെ ജനിച്ച് ജന്മനാകാഴ്ച വൈകല്യം അനുഭവിക്കുന്നത്. വിദ​ഗ്ധ പരിശോധനയിൽ റെറ്റിന ഇല്ലെന്നും കണ്ണിന്റെ രക്തക്കുഴൽ പൊടിഞ്ഞു പോകുന്ന രോഗമാണെന്നും കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സ നടത്തി.  അരവിന്ദ് കണ്ണാശുപത്രിയിൽ ഓപ്പറേഷൻ നടത്തിയെങ്കിലും ഫലമുണ്ടായില്ല . വീണ്ടെടുക്കാൻ പറ്റാത്ത വിധം കാഴ്ച നഷ്ടപ്പെട്ടു.  
ശരീരം തളർന്ന അവസ്ഥയിൽ ചലിക്കാനാകാതെയാണ് ഒന്നര വയസ്സുകാരി ആദ്രിക ജീവിക്കുന്നത്. ഇതിനോടകം ചികിത്സയ്ക്ക് ലക്ഷക്കണക്കിനു തുക ചെലവഴിച്ചു. വിവിധ ബാങ്കുകളിൽനിന്ന‌് വായ‌്പ എടുത്താണ് ചികിത്സ തുടർന്നത്. കുഞ്ഞിന്റെ ദുരിതത്തിൽ  മനംനൊന്ത‌് അച്ഛൻ ബിനോദ് ഏഴുമാസം മുമ്പ് ആത്മഹത്യ ചെയ്തു.  അശ്വതിയും കുഞ്ഞും അശ്വതിയുടെ അമ്മ ശോഭയ്ക്കൊപ്പമാണ് താമസം. കശുവണ്ടിത്തൊഴിലാളിയായ ശോഭയ‌്ക്ക് കുഞ്ഞിനെ നോക്കേണ്ടതിനാൽ ജോലിക്ക് പോകാൻ സാധിക്കുന്നില്ല. അശ്വതി ഭരണിക്കാവിലെ ഒരു പലചരക്കു കടയിൽ ജോലി ചെയ്താണ് നിത്യച്ചെലവ് കണ്ടെത്തുന്നത്. 
ആദ്രികയുടെ മരുന്നിനും ചികിത്സയ‌്ക്കും  3000 രൂപയും ദിനംപ്രതി ഫിസിയോതെറാപ്പിക്കായി 200 രൂപയും ചെലവുണ്ട് . ഇത് കണ്ടെത്താൻ സാധിക്കാതെ  ബുദ്ധിമുട്ടുക
യാണ് കുടുംബം. അതിനൊപ്പമാണ് ബാങ്കിന്റെ ജപ്തി ഭീഷണിയും. 
തലച്ചോറിൽ  രക്തസ്രാവം ഉണ്ടെങ്കിലും രക്തക്കുഴലുകൾ പൊടിഞ്ഞു പോകുന്നതിനാൽ ഓപ്പറേഷൻ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കാഴ്ച തിരികെ കിട്ടില്ല എന്ന‌് ഉറപ്പുണ്ടെങ്കിലും ആദ്രികയ‌്ക്ക് ജീവിക്കാൻ നന്മ വറ്റാത്ത ഹൃദയങ്ങൾ കനിയണം . എ ബി ആദ്രിക, അക്കൗണ്ട് നമ്പർ: 6641107475, ഇന്ത്യൻ ബാങ്ക്, ഭരണിക്കാവ് ബ്രാഞ്ച്  ( ശളരെ രീറല: കഉകആ000ആ073 ). ഫോൺ: 7025668045.
പ്രധാന വാർത്തകൾ
Top