23 September Sunday

നിയമലംഘനം: ഒറ്റക്ലിക്കിൽ വാഹനം ഉടമകൾക്ക‌് പിടിവീഴും

സ്വന്തം ലേഖികUpdated: Sunday Aug 12, 2018
കൊല്ലം
ചീറിപ്പായൽ,  വാഹനങ്ങളിൽ രൂപഭേദം വരുത്തൽ, തുടങ്ങി നിയമ ലംഘനം  നടത്തുന്നവർ ഇനി പിടിയിലാകും.   ഒറ്റ ക്ലിക്കിൽ നിങ്ങളെ   വീഴ‌്ത്താൻ സഞ്ചരിക്കുന്ന ക്യാമറക്കണ്ണുകളുണ്ട‌്. 
നമ്പർ പ്ലേറ്റ‌്  മറയ‌്ക്കുന്നവരും , അനധികൃത ബോർഡ‌്  വയ‌്ക്കുന്നവരും  സൈഡ‌് മിറർ ഇല്ലാതെ പായുന്നവരും , ഹെൽമറ്റ‌് ഇല്ലാത്തവരും വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ   ഊടുവഴികൾ തേടുന്നവരും ഉൾപ്പടെ  പിടിയിലാകുന്നവരുടെ പട്ടികയിലുണ്ട‌്.  രണ്ട‌് ദിവസത്തിനുള്ളിൽ പിഴയടക്കാൻ  ആവശ്യപ്പെട്ട് കാര്യകാരണം ചിത്രം സഹിതം  വീട്ടിൽ എത്തിയിരിക്കും.  പിഴയടക്കാതെ മുങ്ങിനടക്കാമെന്ന‌് വിചാരിച്ചാലും ഇനിനടപ്പില്ല,  ശക്തമായ തുടർ നടപടികളെടുക്കാൻ സജ്ജമായ സാങ്കേതിക സംവിധാനവുമായി മോട്ടോർ വാഹനവിഭാഗം  രംഗത്തുണ്ട‌് .
പതിനഞ്ച‌് ദിവസത്തിനുള്ളിൽ നോട്ടീസ‌് നൽകിയ ഓഫീസിൽ വാഹനത്തിന്റെ രേഖകളുമായി പിഴയടയ‌്ക്കണം. അല്ലെങ്കിൽ അടുത്തുള്ള ആർടി ഓഫീസിൽ പിഴയടച്ചാൽ  ഇതിന്റെ പകർപ്പ്‌ ഉൾപ്പെടെ അയച്ചുകൊടുത്താൽ നടപടി ഒഴിവാകും.  അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ തുടർനടപടികൾ സ്വീകരിക്കും . ഇതാണെങ്കിൽ   വാഹനം  കൈമാറ്റം ചെയ്യാനോ മറ്റിടപാടു നടത്താനോ കഴിയില്ല. 
കൊല്ലം ആർടി ഓഫീസിൽ സജ്ജമാക്കിയിട്ടുള്ള പുത്തൻ സോഫ‌്ട‌് ‌വെയർ ഉപയോഗിച്ചാണ‌് നൂതന സംവിധാനം പ്രവർത്തിപ്പിക്കുക. ഗതാഗതത്തിരക്ക‌് ഏറിയ ഭാഗങ്ങളിൽ അധികൃതർ നടത്തുന്ന പരിശോധനയെ വെട്ടിച്ച‌്  പലപ്പോഴും നിയമം ലംഘിക്കുന്നവർ  നിരവധിയാണ‌്. ഇത‌് കണക്കിലെടുത്താണ‌് ഒറ്റ ക്ലിക്കിൽ ഇവരെ വീഴ‌്ത്താനാവശ്യമായ നടപടിയുമായി അധികൃതർ രംഗത്തുള്ളത‌്.  പുതിയ സംവിധാനത്തിൽ പരിശോധനയ‌്ക്ക‌് നിശ‌്ചിത കേന്ദ്രം വേണമെന്നില്ല. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്താൽ മാത്രം മതി. പിടിക്കപ്പെടും.  വാഹനയാത്രക്കാരുടെ ഇത്തരം വീഴ‌്ചകൾ ചൂണ്ടിക്കാട്ടാൻ ജനങ്ങൾക്കുംസൗകര്യം ഒരുക്കിയിട്ടുണ്ട‌്. മൂന്നുപേരുമായി  പായുന്ന  ഇരുചക്ര വാഹനക്കാരുടെ പരക്കപ്പാച്ചിൽ ഉൾപ്പെടെ കുറ്റങ്ങൾ ആരുടെ ശ്രദ്ധയിൽപ്പെട്ടാലും   ചിത്രമെടുത്ത‌്   ആർടി ഓഫീസിലേക്ക‌് നൽകിയാൽ മാത്രം മതി. കഴിഞ്ഞ ദിവസം നിലവിൽ വന്ന ഇൗ  സൗകര്യം  പ്രയോജനപ്പെടുത്തി  നടത്തിയ ക്ലിക്കിൽ 20പേർ കുടുങ്ങിയതായി എംവിഐ ആർ ശരത‌്ചന്ദ്രൻ പറഞ്ഞു.   പരാതിപ്പെടേണ്ട  ഫോൺ: 8547639102.
പ്രധാന വാർത്തകൾ
Top