Top
11
Monday, December 2017
About UsE-Paper

സാംസ്കാരിക ഘോഷയാത്ര ഇന്ന്

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌
അറിവരങ്ങ് ജില്ലാതല മല്‍സരത്തിന്റെ പ്രചാരണാര്‍ഥം കരുനാഗപ്പള്ളിയില്‍ സ്ഥാപിച്ച ബോര്‍ഡ്

കരുനാഗപ്പള്ളി > അറിവരങ്ങ് ജില്ലാതല മല്‍സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ കരുനാഗപ്പള്ളി മറ്റൊരു കലാമാമാങ്കത്തിന് വേദിയാകുന്നു. മല്‍സരങ്ങള്‍ക്ക്  വേദിയാകുന്ന കരുനാഗപ്പള്ളി ബോയ്സ് ആന്‍ഡ്ഗേള്‍സ് സ്കൂളിലെ സി എസ് സുബ്രഹ്മണ്യന്‍ പോറ്റി നഗറില്‍ ശനിയാഴ്ച കൊടിയേറും. അറിവരങ്ങിന് നാടുണരുന്നു എന്ന സന്ദേശവുമായി വൈകിട്ട് 4ന് ലാലാജി ജങ്ഷനില്‍  സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വിവിധ ഗ്രന്ഥശാലകളില്‍ നിന്നും പ്രമുഖരുടെ ഛായാചിത്രങ്ങളുമായി പ്രവര്‍ത്തകര്‍ ചെറു ജാഥകളായി എത്തി റാലിയില്‍ അണിചേരും. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരം ക്ളാപ്പന വേണുജി സ്മൃതി മന്ദിരത്തില്‍ നിന്നും റാലിയായി ലാലാജിയില്‍ എത്തും.


പതാക കല്ലേലിഭാഗം ജനതാഗ്രന്ഥശാലയില്‍ നിന്നും എത്തും ചവറയില്‍ നിന്നും ഒ എന്‍ വി ഛായാചിത്രവും വഹിച്ചുള്ള റാലി എത്തും.സ്കൂള്‍ നഗരിയില്‍ ചവറ കെ എസ് പിള്ള പതാക ഉയര്‍ത്തും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം ആര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്നകവിയരങ്ങില്‍ ചവറ കെ എസ് പിള്ള, ഇഞ്ചക്കാട് ബാലചന്ദ്രന്‍ ,മൈനാഗപ്പള്ളി ശ്രീരംഗന്‍, മണപ്പള്ളി ഉണ്ണികൃഷ്ണന്‍, ആദിനാട് തുളസി, വള്ളിക്കാവ് നന്ദകുമാര്‍, ജെസീന റഹിം എന്നിവര്‍ പങ്കെടുക്കും. ഗ്രന്ഥശാലാ പ്രവര്‍ത്തകരും ബഹുജനങ്ങളും ചേര്‍ന്ന് അക്ഷരദീപങ്ങള്‍ തെളിയിക്കും.