22 September Saturday
മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും

കിഫ്ബി: പൊതുമരാമത്ത് വകുപ്പിന്റെ 5 പദ്ധതികളുടെ നിർമാണോദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
 
കൊല്ലം 
ജില്ലയിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) മുഖേന ഭരണാനുമതി ലഭിച്ച് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന  അഞ്ചു പദ്ധതികളുടെ നിർമാണോദ്ഘാടനം  മന്ത്രി ജി സുധാകരൻ വ്യാഴാഴ‌്ച നിർവഹിക്കും.
കൊന്നയിൽകടവ് പാലത്തിന്റെ നിർമാണവും കുണ്ടറ ചിറ്റുമല ഇടിയക്കടവ് കാരൂത്രക്കടവ് മൺ
റോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡ്,  ഉമയനല്ലൂർ കല്ലുവെട്ടാംകുഴി താഹാമുക്ക് കരിക്കോട് കേരളപുരം റോഡ്, അയത്തിൽ പള്ളിമുക്ക് റോഡ്, ചിറ്റുമല മാലുമ്മേൽ റോഡ് എന്നിവയുടെ നവീകരണവുമാണ്  ഉദ്ഘാടനം ചെയ്യുന്നത‌്..
പൊതുമരാമത്ത് നിരത്തുവിഭാഗം കൊല്ലം ജില്ലയിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിക്കുന്ന നാലാമത്തെ പദ്ധതിയാണ് കുന്നത്തൂർ നിയോജക മണ്ഡലത്തിലെ കൊന്നയിൽകടവ് പാലം. 
മൺറോതുരുത്തിനെ പെരിങ്ങാലവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണച്ചെലവ് 29.20 കോടി രൂപയാണ്. 24 മാസം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ദേശീയപാത 744ൽ കുണ്ടറ പള്ളിമുക്കിൽ ആരംഭിച്ച് ഓണമ്പലം രണ്ടുറോഡ് ജങ‌്ഷനിൽ ദേശീയപാത 183ൽ എത്തി ചിറ്റുമല ജങ‌്ഷനിൽനിന്നും ഇടിയക്കടവ് കാരൂത്രക്കടവ് വഴി  മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനിലൂടെ ഇടച്ചാൽ പാലത്തിൽ എത്തിച്ചേരുന്ന 17.76 8 കിലോമീറ്റർ റോഡാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്. കുണ്ടറചിറ്റുമല റോഡ് ഏഴ് മീറ്റർ വീതിയിലും ബാക്കിയുള്ള ഭാഗം 5.50 മീറ്റർ വീതിയിലുമാണ് നിർമ്മിക്കുന്നത്. 23.94 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 
കുണ്ടറ നിയോജക മണ്ഡലത്തിലെ ഉമയനല്ലൂർ കല്ലുവെട്ടാംകുഴി തഹാമുക്ക്കരിക്കോട് ജങ‌്ഷൻകേരളപുരം റോഡ് 34.70 കിലോമീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമാണ് നവീകരിക്കുന്നത്. ഇതിൽ 19.8 കിലോമീറ്റർ തദ്ദേശഭരണ വകുപ്പിനു കീഴിലും 14.9 കിലോമീറ്റർ പൊതുമരാമത്ത് വകുപ്പിനു കീഴിലുമാണ്. 35.70 കോടി രൂപയാണ് നിർമാണച്ചെലവ്.
ഇരവിപുരം  മണ്ഡലത്തിലെ അയത്തിൽ പള്ളിമുക്ക് റോഡിന്റെ നവീകരണം 11.16 കോടി രൂപയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. കുന്നത്തൂർ നിയോജക മണ്ഡലത്തിലെ 51 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ഉൾപ്പെടുന്ന പദ്ധതിയാണ് ചിറ്റുമല മാലുമ്മേൽ റോഡ് നവീകരണം. 66.08 കോടി രൂപയാണ് ചെലവ്. 
പ്രധാന വാർത്തകൾ
Top