15 October Monday

ചിതറ സഹ. ബാങ്ക‌് തെരഞ്ഞെടുപ്പ‌്: ഇടതു സഹകരണ മുന്നണിക്ക‌് വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

 

കടയ്ക്കൽ
ചിതറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് പാനലിന‌് ഉജ്വല വിജയം. യുഡിഎഫ്, ബി ജെ പി മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് ഇടതു സഹകരണ മുന്നണി തിളക്കമാർന്ന വിജയം നേടിയത‌്. 
പതിമൂന്നംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജനറൽ മണ്ഡലത്തിൽ എ അബ്ദുൽ ഹമീദ‌്, ആർ ഉല്ലാസ് ബാബു, ബി ജി കെ കുറുപ്പ് , സി പി ജെസീൻ, കെ പ്രഭാകരൻ നായർ, കരകുളംബാബു,  എസ‌് ബുഹാരി, എം എസ‌് മുരളി, നിക്ഷേപ മണ്ഡലത്തിൽ മാറ്റാപ്പള്ളി മുഹമ്മദ് റാഫി, വനിതാ സംവരണ മണ്ഡലത്തിൽ സി ജനനി, എൽ മിനിമോൾ, ഡി ലതികമ്മ, പട്ടികജാതി സംവരണ മണ്ഡലത്തിൽ ജി മനു  എന്നിവരാണ് തെരഞ്ഞെടുത്തത‌്.  
മൂന്ന് പതിറ്റാണ്ടോളമായി ഇടതു മുന്നണിയുടെ നേതൃത്വത്തിൽ ബാങ്കിനെ വളർച്ചയിലേക്ക് നയിച്ചതിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പു ഫലമെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി മത്സര രംഗത്തു വന്ന യു ഡി എഫ്, ബി ജെ പി അവിശുദ്ധ കൂട്ടുകെട്ടിനെ 
 പരാജയപ്പെടുത്തി ഇടതുപക്ഷ സഹകരണ മുന്നണിയ്ക്ക് അഭിമാനാർഹമായ വിജയം സമ്മാനിച്ച മുഴുവൻ സഹകാരികൾക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ കെ സുകുമാരപിള്ള, മടത്തറഅനിൽഎന്നിവർ പറഞ്ഞു.
പ്രധാന വാർത്തകൾ
Top