Top
20
Monday, November 2017
About UsE-Paper

എന്‍ രാഘവേന്ദ്രന്‍ പോറ്റിയെ അനുസ്മരിച്ചു

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌
എന്‍ രാഘവേന്ദ്രന്‍ പോറ്റി അനുസ്മരണ സമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ സംസാരിക്കുന്നു
കൊല്ലം > കേരള പിഎസ്സി എംപ്ളോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എന്‍ രാഘവേന്ദ്രന്‍ പോറ്റിയുടെ അനുസ്മരണം യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെജിഒഎ ഹാളില്‍ നടന്നു.
സിപിഐ എം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ അനുസ്മരണപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്അംഗം പി ആര്‍ വസന്തന്‍, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എസ് ഓമനക്കുട്ടന്‍, എന്‍ അപ്പുക്കുട്ടന്‍നായര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബി ജയകുമാര്‍, സെക്രട്ടറിയറ്റ്അംഗം കെ പ്രശാന്ത്കുമാര്‍, കെഎംസിഎസ്യു സംസ്ഥാന സെക്രട്ടറിയറ്റ്റഅംഗം എന്‍ എസ് ഷൈന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജി ഗോപു സ്വാഗതവും ജോയിന്റ് സെക്രട്ടറി എന്‍ രാജീവന്‍ നന്ദിയും പറഞ്ഞു.