Top
20
Monday, November 2017
About UsE-Paper

സ്കൂള്‍ കുട്ടികള്‍ക്ക് ഇനി കരുതലിന്റെ കാവല്‍

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌
ജില്ലാ പഞ്ചായത്തിന്റെ കരുതല്‍ പദ്ധതി മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
ചാത്തന്നൂര്‍ > സ്കൂള്‍ കുട്ടികളുടെ ഹാജര്‍ വിവരം എസ്എംഎസ് ആയി രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളില്‍ നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കരുതല്‍ പദ്ധതിക്ക് തുടക്കമായി. ചാത്തന്നൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ മന്ത്രി സി രവീന്ദ്രനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു. 
അക്കാദമിക് മികവിലൂടെ മികവുറ്റ വിദ്യാലയങ്ങള്‍ എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് ഏറെ സാഹായകരമാണ് പുതിയ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലാ പഞ്ചായത്തുകള്‍ക്കും ഇതു മാതൃകയാക്കാം. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെല്ലാം സാക്ഷാത്കരിക്കാന്‍ പഞ്ചായത്തുതലത്തില്‍ ഊര്‍ജിതമായ പ്രവര്‍ത്തനം വേണം. പരീക്ഷയുടെ എ പ്ളസ് ജീവതത്തിന്റെ എ പ്ളസാക്കുയാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
 പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷയായി.  വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, വി ജയപ്രകാശ്, ഇ എസ് രമാദേവി, ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായാ സുരേഷ്, സെക്രട്ടറി കെ പ്രസാദ്,  ഹെഡ്മിസ്ട്രസ് ഷേര്‍ളി, പ്രിന്‍സിപ്പല്‍മാരായ ദീപ, രാജേന്ദ്രന്‍, പിടിഎ പ്രസിഡന്റ് കെ സേതുമാധവന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.