17 December Monday
ദേശീയ പക്ഷിമൃഗ പ്രദര്‍ശനം ഇന്നുമുതല്‍

നാട്ടുപൈക്കളുടെ നന്മകളുമായി മൃഗസംരക്ഷണ വകുപ്പ്

സ്വന്തം ലേഖികUpdated: Friday Nov 10, 2017

ആശ്രാമം മൈതാനത്ത് എത്തിച്ച ഗിര്‍ പശു

കൊല്ലം > നാഴൂരിപ്പാല് നല്‍കിയിരുന്ന നാട്ടുപൈക്കള്‍ തിരിച്ചു വരുന്നു.  ഓങ്കോളും, സിന്ധിയും, ഗിറും, സഹിവാളും, വെച്ചൂരും കാസര്‍കോഡ് കുള്ളനുമുള്‍പ്പെടെയുള്ള നാട്ടുപൈക്കളുടെ വന്‍നിരയാല്‍  ആശ്രാമം മൈതാനം നിറഞ്ഞു. പച്ചപ്പുല്ലും വെള്ളവും മാത്രം ഭക്ഷിച്ച് പാല്‍ തരുന്ന പൈക്കളായ  ഭാരത ഗോക്കളാണിവ.
വെള്ളിയാഴ്ച തുടങ്ങുന്ന ദേശീയ പക്ഷിമൃഗപ്രദര്‍ശനത്തില്‍ ഇവര്‍ മുഖ്യആകര്‍ഷണമാകും. നാട്ടിലെയും മറുനാട്ടിലെയുമായി വരുന്ന ഈ വന്‍ ഗോശേഖരം മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലാണ് അണിനിരക്കുക. കൂട്ടത്തില്‍ ആന്ധ്രയിലെ നെല്ലൂരില്‍നി ന്നെത്തിയ 'ഓങ്കോളാ'ണ് താരം. വിശാലമായ നെറ്റിയും നീണ്ട ചെവികളും തൂവെള്ള നിറവുമായി വന്നിറങ്ങിയ ഓങ്കോള്‍ പുരാണത്തിലെ പൈക്കളെ അനുസ്മരിപ്പിക്കുന്നു. ഗുജറാത്തിലെ ഗിര്‍വനങ്ങളുടെ പെരുമ നിറഞ്ഞ 'ഗിര്‍' ഇനത്തില്‍ ഒരു ഡസനോളം പൈക്കളുണ്ട്. 5 ലിറ്ററില്‍ കുറയാതെ പാല്‍ ചുരത്തുന്നതും  കണ്ണുകള്‍ പകുതി കൂമ്പി താമരയിതള്‍പോലെ ചെവികളുള്ള ഗിര്‍ പശുക്കള്‍ക്ക് ആരാധകരേറെയാണ്. രണ്ട് ഡസനോളം ഇനങ്ങ ളിലായി  നാട്ടിനങ്ങളുടെ പ്രത്യേക ശേഖരം തന്നെ  പവലിയനിലുണ്ട്.
വെള്ളിയാഴ്ച  വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണമന്ത്രി കെ  രാജു അധ്യക്ഷനാകും. സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേതായി 350 ഓളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്. ഇതില്‍ 150 ഓളം സ്റ്റാളുകളില്‍ പക്ഷികളും മൃഗങ്ങളും ചേക്കേറി. ഫിഞ്ചുകള്‍, ജാവക്കുരുവികള്‍, കൊക്കറ്റീലുകള്‍, ലോറികള്‍ തുടങ്ങി യ പക്ഷികള്‍ക്കൊപ്പം നൂറോളം വരുന്ന നായ് ജനുസ്സുകളും എത്തിക്കഴിഞ്ഞു. അരുമ മൃഗങ്ങള്‍ക്കും ഓമന മൃഗങ്ങള്‍ക്കുമായി അരകിലോമീറ്റര്‍ നീളുന്ന പ്രത്യേക പവലിയനുണ്ട്. മൃഗങ്ങള്‍, വര്‍ണ്ണമത്സ്യങ്ങള്‍, വളര്‍ത്തുമത്സ്യങ്ങള്‍, ചെടികള്‍ എന്നിവ വാങ്ങുവാനും വില്‍ക്കുവാനും അവസരമുണ്ട്.
വെള്ളിയാഴ്ച  പ്രദര്‍ശനം  സൌജന്യമാണ്. ശനിയാഴ്ച  മുതല്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് നിരക്ക്. വിദ്യാലയങ്ങളില്‍ നിന്ന് അധ്യാപകരോടൊപ്പം എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനം സൌജന്യമാണ്.
 
 
 
 
 
പ്രധാന വാർത്തകൾ
Top