11 December Tuesday

കെഎസ്ആർടിഇഎ ജില്ലാ കൺവൻഷൻ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ‌്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി
കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ  സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ‌്ഘാടനം ചെയ്തു. ഇ കാസിംനഗറിൽ ചേർന്ന കൺവൻഷനിൽ ജില്ലാ പ്രസിഡന്റ് പി വി രവീന്ദ്രൻ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ പി കെ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. സുനീസ് ലാൽ രക്തസാക്ഷി പ്രമേയവും എം ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഹണി ബാലചന്ദ്രൻ റിപ്പോർട്ടും ട്രഷറർ കെ അനിൽകുമാർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി എ ജോജോ, എ മസ്താൻഖാൻ, സിഐടിയു ഏരിയ സെക്രട്ടറി വി ദിവാകരൻ, പ്രസിഡന്റ് എ അനിരുദ്ധൻ, പി ജി അജിത്ത് എന്നിവർ സംസാരിച്ചു. യാത്ര യയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി പി ഗോപാലകൃഷ്ണനും ആദരിക്കൽ ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഹരികൃഷ്ണനും ഉദ‌്ഘാടനം ചെയ്തു. സർവ്വീസിൽ നിന്നും വിരമിച്ച പി വി രവീന്ദ്രൻ, സി കെ മധുലാൽ, ബി നന്ദകുമാർ എന്നിവരെയാണ് ആദരിച്ചത്. ഭാരവാഹികൾ: അനിൽലാൽ (പ്രസിഡന്റ്) ഹണി ബാലചന്ദ്രൻ (സെക്രട്ടറി), കെ അനിൽകുമാർ (ട്രഷറർ).
പ്രധാന വാർത്തകൾ
Top