22 September Saturday

മണ്ണെണ്ണ സബ്സിഡി നിരക്കിൽ ലഭ്യമാക്കണം; മത്സ്യത്തൊഴിലാളി യൂണിയൻ മാർച്ച‌് നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

 

കൊല്ലം
ഇന്ധനവില വർധനയ‌്ക്കെതിരെയും മത്സ്യത്തൊഴിലാളികൾക്ക് ആവശ്യത്തിന് മണ്ണെണ്ണ സബ്സിഡി നിരക്കിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ബുധനാഴ്‌ച ചിന്നക്കട ഹെഡ് പോസ്റ്റ‌് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.  ധർണ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ‌്ഘാടനം ചെയ്യും.
 കേന്ദ്ര സർക്കാർ നിരന്തരമായി ഇന്ധനവില വർധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾ കരിഞ്ചന്തയിൽനിന്നു കൂടിയ വിലയ‌്ക്ക് മണ്ണെണ്ണ വാങ്ങാൻ നിർബന്ധിതരാകുകയാണ്. സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണയുടെ അളവ് കുറഞ്ഞുവരുമ്പോഴും കരിഞ്ചന്തയിൽ യഥേഷ്ടം മണ്ണെണ്ണ ലഭ്യമാകുന്നു. മത്സ്യലഭ്യതയുടെ കുറവും പ്രതികൂലമായ കാലാവസ്ഥയും സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണ ലഭ്യതക്കുറവും ഇടനിലക്കാരുടെ ചൂഷണവും തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.
ഈ സാഹചര്യത്തിൽ നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കണമെന്ന് യൂണിയൻ പ്രസിഡന്റ‌് എച്ച് ബേസിൽലാലും സെക്രട്ടറി എ അനിരുദ്ധനും അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top