Top
19
Sunday, November 2017
About UsE-Paper

പെരുമണില്‍ കയര്‍ ഹൈടെക് പാര്‍ക്ക് യാഥാര്‍ഥ്യമാക്കും: മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌
തീര മാവേലി സ്റ്റോര്‍ മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യുന്നു
അഞ്ചാലുംമൂട് > മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെരുമണില്‍ തുടങ്ങിവച്ച കയര്‍ ഹൈടെക് പാര്‍ക്ക് യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. ധന മന്ത്രി തോമസ് ഐസക്കുമായി ചേര്‍ന്ന് കയര്‍ പാര്‍ക്കിന്റെ പ്രോജ്കട് പൂര്‍ത്തീകരിച്ചു വരുന്നു. എന്‍ജിനീയറിംഗ് കോളേജിന് സമീപം നേരത്തേ തന്നെ 5 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പെരുമണില്‍ ഫിഷറീസ്, സിവില്‍ സപ്ളൈസ് വകുപ്പുകള്‍ സംയുക്തമായി ആരംഭിച്ച തീര മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
തീര മാവേലിക്ക് ഇപ്പോള്‍ ലഭ്യമായ പരിമിതമായ സൌകര്യം കൂടുതല്‍ വിപുലപ്പെടുത്താന്‍ പഞ്ചായത്ത് നടപടിയെടുക്കണം. സംസ്ഥാനത്ത് 15 തീര മാവേലി സ്റ്റോറുകള്‍ ഇതിനകം തുടങ്ങാന്‍ കഴിഞ്ഞു. കാസര്‍കോഡ് ഉള്‍പ്പടെയുള്ള ചില സ്ഥലങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പോലെയാണ് തീര മാവേലി സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഡോ.രാജശേഖരന്‍, പഞ്ചായത്ത് പ്രസിഡന്റ് എ ഷീല, എന്‍ എസ് ശ്രീലു, പ്രിയ മോഹനന്‍, കെ വി ജയകൃഷ്ണന്‍, സിഎസ് ഉണ്ണികൃഷ്ണകുമാര്‍, രാജീവന്‍, എ ആന്റണി, എ ഷറഫുദീന്‍ എന്നിവര്‍ സംസാരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ ചേര്‍ന്ന് സൊസൈറ്റി ഫൊര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമന്‍ (സാഫ്) ന്റെ നേതൃത്വത്തിലാണ് സ്റ്റോര്‍ തുടങ്ങിയത്. പെരുമണിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മാസത്തിലൊരിക്കല്‍ റേഷന്‍ കാര്‍ഡ് കാണിച്ച് നിത്യോപയോഗ സാധനങ്ങള്‍ തിരമാവേലി സ്റ്റോറില്‍ നിന്ന് സബ്സിഡി നിരക്കില്‍ വാങ്ങാം.