18 September Tuesday
മഴക്കെടുതി ദുരിതാശ്വാസം

എൻജിഒ യൂണിയൻ 2,79,420 രൂപ സമാഹരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018
കൊല്ലം
 മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള എൻജിഒ യൂണിയൻ  ജില്ലാ കമ്മിറ്റി ജീവനക്കാരിൽനിന്ന‌് 2,79,420 രൂപ സമാഹരിച്ചു.  പത്ത് ഏരിയ കമ്മിറ്റികളിലും രണ്ടു ദിവസങ്ങളായി  ഹുണ്ടികപ്പിരിവിലൂടെയാണ് തുക സമാഹരിച്ചത്. ഏരിയ അടിസ്ഥാനത്തിൽ സിവിൽ സ്റ്റേഷൻ 50,250, ടൗൺ 46,760, കുണ്ടറ 20,100, ചാത്തന്നൂർ 24,780, കൊട്ടാരക്കര 36,300, കടയ്ക്കൽ 12,000, പുനലൂർ 27,500, പത്തനാപുരം 11,680, കുന്നത്തൂർ 14,000, കരുനാഗപ്പള്ളി 36,050 എന്നീ ക്രമത്തിലാണ് തുക സമാഹരിച്ചത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top