11 December Tuesday

വേണ്ടത് ആശയപരമായ അടിയുറപ്പ്:

സുജാ സൂസൻ ജോർജ്Updated: Friday Mar 9, 2018
 
കൊല്ലം > തൊഴിലിനും സമാധാന ജീവിതത്തിനും സംഘപരിവാർ സംഘടനകൾ ഭീഷണിയുയർത്തുന്ന ഈ കാലഘട്ടത്തിൽ ആശയപരമായ അടിയുറപ്പാണ് വേണ്ടതെന്ന് മലയാള മിഷൻ ഡയറക്ടർ സുജാ സൂസൻ ജോർജ് പറഞ്ഞു. എഫ്എസ്ഇടിഒ, വർക്കിങ്ങ് വുമൺസ് കോ‐ഓർഡിനേഷൻ കമ്മിറ്റി എന്നിവ സംഘടിപ്പിച്ച വനിതാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
 ലെനിന്റെ പോലും പ്രതിമ തകർക്കപ്പെടുന്ന ഈ കാലഘട്ടം കൂടുതൽ ജാഗ്രത വേണമെന്ന ബോധത്തിലേക്കാണ് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. പുനരുദ്ധാരണ സംഘടനകളുടെ വരവ് സ്ത്രീകളെയാണ് കൂടുതൽ ബാധിക്കുന്നത്. ഗൗരി ലങ്കേഷിനെ എന്തിന് വധിച്ചുവെന്നത് ഇന്നും ചോദ്യമായി അവശേഷിക്കുന്നു. അവരുടെ ആശയപരമായ കരുത്തും എഴുത്തും പുനരുദ്ധാരണ സംഘടനകളെ അലോസരപ്പെടുത്തിയിരുന്നു. സ്ത്രീ സമൂഹത്തിന്റെ നേതാവായി മാറണം. എങ്കിലേ വനിതാ ദിനാചരണത്തിന് അർഥമുണ്ടാകൂ. സംവരണ സീറ്റിൽ മാത്രം സ്ത്രീകളെ പരിഗണിക്കുന്ന ഇന്നത്തെ സ്ഥിതിക്ക് മാറ്റംവേണം. പ്രതിബന്ധങ്ങളെ തരണം ചെയ്ത് സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നടന്നടുക്കണമെന്നും അവർ പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top