12 December Wednesday

സാർവദേശീയ വനിതാദിനത്തിൽ റാലിയും വനിതാ സംഗമവും

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018
കൊല്ലം > സാർവ  ദേശീയവനിതാ ദിനാചരണ ഭാഗമായി എഫ്എസ്ഇടിഒ, വർക്കിങ് വുമൺസ് കോ‐ഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ റാലിയും വനിതാ സംഗമവും നടന്നു. സമത്വം, സുരക്ഷ, അംഗീകാരം എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണത്തിന് വനിതാ ജീവനക്കാർ അണിചേർന്നു. റാലി നഗരംചുറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ബസ് സ്റ്റാന്റിൽ സമാപിച്ചു. 
സംഗമം മലയാള മിഷൻ ഡയറക്ടർ സുജാ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ജി ധന്യ അധ്യക്ഷയായി. വർക്കിങ്ങ് വുമൺസ് കോ‐ഓർഡിനേഷൻ കമ്മിറ്റി ജില്ലാ സെക്രട്ടറി കെ ജി ബിന്ദു സ്വാഗതം പറഞ്ഞു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുശീല, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എസ് സുശീലാമ്മ, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം എ ബിന്ദു, കെഎസ്എഫ്ഇഎഡബ്ലൂഎ നേതാവ് ഷാഹിദ, ശോഭന സത്യൻ, സുജാത എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top