16 November Friday

ബിഎസ്എൻഎൽ ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
കൊല്ലം 
ബിഎസ്എൻഎല്ലിന‌്ഒപ്റ്റിക്കൽ ഫൈബർ കമ്മ്യൂണിക്കേഷൻ ഉൾപ്പെടെ ആധുനിക വാർത്താ വിനിമയ സംവിധാനം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെയും വികസനം അട്ടിമറിക്കുന്നതെനെതിരെയും  ബിഎസ്എൻഎൽ ജീവനക്കാർ കൂട്ടധർണ്ണ നടത്തി. വെള്ളയിട്ടമ്പലം ജില്ലാ പ്രിൻസിപ്പാൾ ജനറൽ മാനേജർ ഓഫീസിനു മുമ്പിൽ നടന്ന  കൂട്ടധർണ്ണ സിഐടിയു ജില്ലാ പ്രസിഡൻറ് ബി തുളസീധരകുറുപ്പ് ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി വിജയകുമാരൻ പിള്ള അധ്യക്ഷനായി. ബി എസ്എൻഎൽ ഇ യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഡി അഭിലാഷ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സി മുരളീധരൻ പിള്ള ,  സംസ്ഥാന അസി. സെക്രട്ടറി കെ എൻ ജ്യോതി ലക്ഷ്മി , സഞ്ചാർ നിഗം എക്സിക്യൂട്ടീവ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വൈ അഷ്റഫ് ,  വി അമൃത് ലാൽ എന്നിവർ സംസാരിച്ചു. സി ലാലു നന്ദി പറഞ്ഞു.
പ്രധാന വാർത്തകൾ
Top