Top
18
Monday, December 2017
About UsE-Paper
ഇന്ധനവില വര്‍ധന

ഡിവൈഎഫ്ഐ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച്

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌
ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊല്ലം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്

കൊല്ലം > ഇന്ധനവില വര്‍ധനവിനും തൊഴിലില്ലായ്മക്കും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ ഡിവൈഎഫ്ഐ ഹെഡ്പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാകമ്മിറ്റിയുടെ നേത്യത്വത്തില്‍ ക്യുഎസി ഗ്രൌണ്ടില്‍ ആരംഭിച്ച മാര്‍ച്ച് ഹെഡ്പോസ്റ്റാഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന യോഗം ജില്ലാ സെക്രട്ടറി ആര്‍ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് ആര്‍ അരുണ്‍ബാബു അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ആര്‍ രാജേഷ്, ജി ഗോപിലാല്‍, കെ എസ് ബിനു, എ എം മുസ്തഫ, ആര്‍ എല്‍ വിഷ്ണു കുമാര്‍, പി കെ സുധീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ബ്ളോക്കുകളില്‍ നിന്നായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.