Top
17
Tuesday, October 2017
About UsE-Paper

വ്യാപാരികളുടെ വാഹനജാഥ 12നും13നും

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

കൊല്ലം>  പെട്രോള്‍,  ഡീസല്‍, പാചകവാതകം എന്നിവയുടെ  വില വര്‍ധനക്കെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ 12,13 തീയതികളില്‍ ജില്ലയില്‍  വാഹന ജാഥ നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കറന്‍സി നിരോധവും ചരക്ക് സേവന നികുതിയും വ്യാപാര വ്യവസായ മേഖലയെ പ്രതിസന്ധിയിലാഴ്ത്തി. അടിക്കടിയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ധനയും ദേശസാല്‍കൃത ബാങ്കുകളുടെ ചൂഷണവും സ്തംഭനാവസ്ഥയിലെത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തെന്‍മല മുതല്‍ ഓച്ചുറ വരെ ജാഥ നടത്തുന്നത്.   20 കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും.


ജില്ലാ സെക്രട്ടറി ചാത്തന്നൂര്‍ നിസ്സാര്‍ ക്യാപ്ടനായ വടക്കന്‍ മേഖലാ ജാഥയും പ്രസിഡന്റ് പീറ്റര്‍എഡ്വിന്‍ ക്യാപ്ടനായ തെക്കന്‍ മേഖല ജാഥയുമാണ് പര്യടനം നടത്തുക. 12ന് പകല്‍ എട്ടിന്് ചിന്നക്കടയില്‍ എം നൌഷാദ് എംഎല്‍എ ജാഥകള്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം എക്സ്ഏണസ്റ്റ് ഫ്ളാഗ് ഓഫ് ചെയ്യും. 13 ന് വൈകിട്ട് 6ന് സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ കെ നിസ്സാര്‍, പീറ്റര്‍ എഡ്വിന്‍, മഞ്ജുസുനില്‍, എ ആര്‍ നാസര്‍, ആര്‍ രാധാകൃഷ്ണന്‍, മധു അഞ്ചാലുംമൂട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!