16 November Friday

സിപിഐ എം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
ശാസ്താംകോട്ട 
പടിഞ്ഞാറെ കല്ലട  പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാകാത്തതിനെ 
തുടർന്ന് സിപിഐ എം പടി
ഞ്ഞാറെ കല്ലട ലോക്കൽ കമ്മിറ്റി വാട്ടർ അതോറിറ്റി എക്സിക്യൂ
ട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. 
കഴിഞ്ഞ കുറെ നാളുകളായി അയിത്തോട്ടുവ, പട്ടകടവ്, കോതപുരം  ഭാഗങ്ങളിൽ കുടിവെള്ളം ലഭ്യമായിരുന്നില്ല.   കുടിവെള്ളം വില കൊടുത്തു വാങ്ങി  ഉപയോഗിച്ചതിനെ തുടർന്നായിരുന്നു  സമരം.  
കുടിവെള്ളം എത്തിക്കാമെന്ന അസിസ്റ്റന്റ് എൻജിനിയർ എസ്  തമ്പിയുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.  വാട്ടർ അതോറിറ്റിയുടെ 
കീഴിലുള്ള  ആദിക്കാട്ട് പമ്പു
ഹൗസ് രാത്രികാലങ്ങളിൽ 
പ്രവർത്തിക്കാത്തതാണ് കുടിവെള്ള ക്ഷാമത്തിനു  കാരണം. ലോക്കൽസെക്രട്ടറി വി 
അനിൽ, ഏരിയ കമ്മിറ്റി അംഗം എ സാബു, ലോക്കൽ കമ്മിറ്റി അംഗം ആർ ചന്ദ്രൻപിള്ള,  പഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭ, അംഗം സരസ്വതി എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top