19 November Monday

യൂത്ത്‌കോൺഗ്രസ‌് നേതാവ് സ്ഥാനങ്ങൾ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

 

പുനലൂർ
കടുത്ത അവഗണനയെന്നു പരാതി. പുനലൂരിലെ യൂത്ത്‌കോൺഗ്രസ‌് നേതാവ്  ഔദ്യോഗിക സ്ഥാനങ്ങൾ രാജിവച്ചു. പുനലൂർ പ്ലാച്ചേരി കൗൺസിലറായ  യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് കമ്മിറ്റി സെക്രട്ടറി എസ് സനിൽകുമാറാണ് രാജിവച്ചത്. 
പതിനൊന്നു വർഷമായി കോൺഗ്രസിലും യൂത്ത്  കോൺഗ്രസിലുമായി പ്രവർത്തിക്കുന്ന സനിൽകുമാർ‍ യൂത്ത് കോൺഗ്രസ‌് പുനലൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ്, പുനലൂർ അസംബ്ലി കമ്മിറ്റി വൈസ‌് പ്രസിഡന്റ് എന്നീ നിലകളിൽ  പ്രവർത്തിച്ചിരുന്നു. എന്നാൽ, കുറെക്കാലമായി നേതൃത്വത്തിൽനിന്നു കടുത്ത അവഗണന നേരിടുന്നതായാണ‌്  പരാതി.
  പുനലൂരിലെ വികസന പ്രവർത്തനങ്ങളെച്ചൊല്ലി യുഡിഎഫ് ആഴ്ചകൾക്കു മുമ്പ് നടത്തിയ പ്രഹസന സമരത്തെ സനിൽ വിമർശിച്ചിരുന്നു. ഇത് സനിലിനെ കോൺഗ്രസ് ‐യൂത്ത് കോൺഗ്രസ് നേതാക്കളുടെ ശത്രുവാക്കി. കോൺഗ്രസ് ‐ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽനിന്ന‌് സനിൽ നിരന്തരം കുറ്റപ്പെടുത്തലുകൾക്ക് വിധേയനായത്രെ. ഇതിൽ പ്രതിഷേധിച്ചാണ് ഔദ്യോഗിക സ്ഥാനങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. 
  സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന് സനിൽ  രാജിക്കത്ത് നൽകി.  മുനിസിപ്പൽ കൗൺസിലറായി തുടരുമെന്ന് സനിൽകുമാർ പറഞ്ഞു. മുനിസിപ്പാലിറ്റിയിലെ ചില കോൺഗ്രസ് കൗൺസിലർമാരിൽനിന്ന‌് അവഗണനയുണ്ടെന്നും പരാതിയുണ്ട്.
പ്രധാന വാർത്തകൾ
Top