14 November Wednesday

മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന‌് മുതൽക്കൂട്ടായി പുതിയ കണ്ടൽവനം

സുരേഷ്‌ വെട്ടുകാട്ട്‌Updated: Saturday Jul 7, 2018

 

കരുനാഗപ്പള്ളി 
ആയിരംതെങ്ങ് കാട്ടുകണ്ടത്തിനു സമീപം പ്രതീക്ഷയുണർത്തി മറ്റൊരു കണ്ടൽ വനം.  ആലപ്പാട്  ഫിഷിങ‌് ഹാർബറിനു സമീപം  നാല് ഏക്കറിലെ  കായലിനും കടലിനും ഇടയ്ക്കുള്ള സ്ഥലത്ത് രണ്ടര ഏക്കറോളം വരുന്ന ഭാഗത്താണ് കണ്ടൽ വനം വളരുന്നത്. കായംകുളം കായലിലെ മത്സ്യസമ്പത്തിന്റെ വളർച്ചയ്ക്ക് ഈ കണ്ടൽ വനം വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ.    
കണ്ടലുകൾ 15 വർഷമായി വളരുന്നുണ്ടായിരുന്നെങ്കിലും നിബിഡവനമായി മാറിയത് അടുത്ത കാലത്താണ്. പ്രധാനമായും നാലിനം കണ്ടലുകളാണ് ഇവിടെയുള്ളത‌്. തീക്കണ്ടൽ, മുപ്പട്ടി, ചെറുകണ്ടൽ, പ്രാന്തൻ കണ്ടൽ എന്നിവ. ഏറെ നാളായി അധികൃതരുടെ വേണ്ടത്ര ശ്രദ്ധയില്ലാത്തതിനാൽ കൈയേറ്റത്തിലൂടെയും മറ്റും ഒട്ടേറെ സ്ഥലം നഷ്ടമായി.  മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നേരിട്ട് സ്ഥലം സന്ദർശിച്ച‌് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടിക്കു തുടക്കം കുറിച്ചു. 
 ഇതോടൊപ്പം കണ്ടൽക്കാടിന്റെ സംരക്ഷണവും ലക്ഷ്യമിടുന്നു. ഇതോടൊപ്പമുള്ള ജലാശയത്തിൽ മത്സ്യക്കൃഷി തുടങ്ങുന്നതിനുള്ള പദ്ധതിക്കും തുടക്കമായി. കൂട് മത്സ്യക്കൃഷിയാണ് ഇവിടെ തുടങ്ങാൻ ഉദ്ദേശിക്കുന്നത്. ഇതിനായി ജലാശയത്തിന്റെ ആഴം വർധിപ്പിക്കും.
ഒരു കോടി 60 ലക്ഷം രൂപയോളം വരുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനു കിഴക്കുഭാഗത്തായി ആയിരംതെങ്ങിൽ സ്ഥിതിചെയ്യുന്ന ഫിഷ് ഫാം ഇപ്പോൾ മത്സ്യകർഷകരുടെ പരിശീലനകേന്ദ്രമെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇവിടെയെ
ത്തുന്ന കർഷകർക്ക് ഡെമോൺസ്ട്രേഷൻ ഫാം എന്ന രീതിയിൽ ഇതിനെ ഉപയോ
ഗപ്പെടുത്താമെന്നും ഫിഷറീസ് വകുപ്പ് കരുതുന്നു. ഫിഷ്ഫാം ഉൾപ്പെടെ 52 ഏക്കർ സ്ഥലത്തു തന്നെയാണ് കാട്ടുകണ്ടം കണ്ടൽവനം.  കണ്ടൽ പ്രദേശത്തെ പുതിയ വനവും പഠനഗവേഷണ പ്രവർത്തനങ്ങൾക്ക് സഹായകമാകും. പ്രകൃതിദത്തമായ ഒടുങ്ങാത്ത ജൈവ കലവറയുടെ സംരക്ഷണകേന്ദ്രമായി മാറുകയും ചെയ്യും. 
പ്രധാന വാർത്തകൾ
Top