21 November Wednesday
എലിപ്പനി ബോധവൽക്കരണം

ഡോക്‌സി വാഗൺ പര്യടനം ഇന്ന‌് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
കൊല്ലം
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ബോധവൽകരണ പരിപാടി ഡോക്‌സി വാഗൺ ജില്ലയിൽ വ്യാഴാഴ‌്ച പര്യടനം ആരംഭിക്കും. 
കലക്ടർ എസ് കാർത്തികേയൻ പകൽ 10.30ന് പര്യടനം ഫ്ലാഗ‌് ഓഫ് ചെയ്യും. എലിപ്പനി റിപ്പോർട്ട് ചെയ്ത മേഖലകളിലാണ് വാഹനം എത്തുക. വീഡിയോ പ്രദർശനം, ബോധവൽക്കരണം, ആവശ്യക്കാർക്ക് ഡോക്‌സി സൈക്ലിൻ ഗുളിക വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. പര്യടനം നാലു ദിവസം നീണ്ടുനിൽക്കും.
ജില്ലയിൽ ഒമ്പതുപേരിൽ എലിപ്പനി സ്ഥിരീകരിച്ചു. കൊറ്റങ്കര, ഉമ്മന്നൂർ, പെരിനാട്, ശൂരനാട് നോർത്ത് എന്നീ മേഖലകളിൽനിന്നുള്ള നാലുപേർ ഉൾപ്പെടെ 10 പേർക്ക് രോഗബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നു. 
പുനലൂർ, കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രികളിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലം പബ്ലിക് ഹെൽത്ത് ലാബിലും സാമ്പിളുകൾ പരിശോധിക്കുന്നതിന് പുറമേ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top