20 November Tuesday

മാലപൊട്ടിച്ച സംഘം പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
ചടയമം​ഗലം
മാലപൊട്ടിച്ച കേസില്‍ പ്രതിയെന്നു സംശയിക്കുന്ന സംഘം പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പകല്‍ തേവന്നൂർ മാർകെയർ ഹൗസിൽ പാറുക്കുട്ടിയമ്മ (90)യുടെ  മാല  പൊട്ടിച്ച് കടന്നതെന്ന് സം​ശയിക്കുന്നവരെയാണ് ചടയമം​ഗലം എസ്ഐയുടെ നേതൃത്വത്തിലുളള സംഘം പിന്തുടർന്നത്. ഇളമാട് കാവനാംകോണത്തിനു സമീപം മകന്റെ വീട്ടിൽ പോയി മടങ്ങവെയാണ‌് ആയൂർ ചെപ്ര റോഡിൽ ആളൊഴിഞ്ഞ ഭാ​ഗത്ത് ഇവരെ ആക്രമിച്ച് ബൈക്കിലെത്തിയവർ സ്വർണമാലയും പൊട്ടിച്ചു കടന്നത്. ​
ഗുരുതര പരിക്കേറ്റ പാറുക്കുട്ടിയമ്മയെ ഇടുപ്പെല്ല് പൊട്ടി തിരുവനന്തപുരം മെഡിക്കൽകോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  തെളിവെടുപ്പ് നടത്തിയ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികള്‍ നിലമേലിൽനിന്ന‌് ചട‌യമം​ഗലം ഭാ​ഗത്തേക്ക‌്  ബൈക്കിൽ വരുന്നെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ഇവരെ പിന്തുടർന്നെങ്കിലും ബൈക്കില്‍ അമിതവേ​ഗത്തില്‍ കടന്നുകളഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top