21 November Wednesday

തൂക്കുപാലത്തിലേക്കുള്ള വഴിമുടക്കി വാഹന പാർക്കിങ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

പുനലൂർ തൂക്കുപാലത്തിന് മുന്നിൽ യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചുള്ള വാഹന പാർക്കിങ്ങ‌്

പുനലൂർ
പുനലൂർ തൂക്കുപാലം സന്ദര്‍ശിക്കാനെത്തുന്നവരുടെ വഴിമുടക്കി അനധികൃത വാഹന പാർക്കിങ്ങ‌്. ഗാന്ധി പ്രതിമ ഭാഗത്ത് രാവിലെ മുതൽ വൈകിട്ടു വരെ നിരവധി വാഹനങ്ങൾ പാർക്കു ചെയ്യുന്നതോടെ സഞ്ചാരികൾക്കും പാലത്തിന് മറുകരയിലേക്കുമുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരും വാഹനങ്ങൾക്കിടയിലൂടെ  പ്രയാസപ്പെട്ടാണ് തൂക്കുപാലത്തില്‍ ഇറങ്ങുന്നത്. വാഹന പാർക്കിങ്ങ‌് പൂർണമായി ഒഴിവാക്കി വിനോദ സഞ്ചാരികൾക്കും കാൽനടയാത്രക്കാർക്കും പാലത്തില്‍ എത്താന്‍ കഴിയുന്ന രീതിയില്‍ സുരക്ഷിത സ്ഥലം ഒഴിച്ചിടാൻ പൊലീസ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രധാന വാർത്തകൾ
Top