15 November Thursday

എസ്എഫ്ഐ ഏരിയ പ്രസിഡന്റിന്റെ വീട് ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
ശാസ്താംകോട്ട 
സായുധ സംഘം എസ്എഫ്ഐ നേതാവിന്റെ  വീട് ആക്രമിച്ചു. എസ്എഫ്ഐ കുന്നത്തൂർ ഏരിയ പ്രസിഡന്റ‌് എസ് സിബിദേവിന്റെ വീടാണ് ചൊവ്വാഴ്ച അർധരാത്രി ബൈക്കിലെത്തിയ പത്തംഗ സംഘം ആക്രമിച്ചത്. വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായെത്തിയ സംഘം ആക്രോശിച്ചുകൊണ്ട‌് വീടിന്റെ കതകും ജനാലകളും അടിച്ചു
തകർത്തു. 
വീടിനോട‌് ചേർന്ന ഷെഡിലുണ്ടായിരുന്ന സ്കൂട്ടർ തകർത്ത സംഘം വടിവാൾകൊണ്ട‌് പറമ്പിലെ വാഴ  വെട്ടിനശിപ്പിച്ചു. ആക്രമണ സമയത്ത് സിബിദേവ് വീട്ടിലുണ്ടായിരുന്നില്ല. ബഹളംകേട്ട‌് അച്ഛനമ്മമാരും  സഹോദരിയും നിലവിളിച്ചെങ്കിലും അക്രമികൾ പിന്മാറിയില്ല. അയൽക്കാർ എത്തിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. 
അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സിബിദേവിനെ കൊല്ലുമെന്ന‌്  ഭീഷണി മുഴക്കി.  കഴിഞ്ഞ ദിവസം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ കെഎസ‌്‌യു സംഘം എസ്എഫ്ഐ പ്രവർത്തകരെ  മർദിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് സിബിദേവിന്റെ വീടാക്രമിച്ചതെന്ന‌ു കരുതുന്നു. സിബിദേവിന്റെ അച്ഛനമ്മാരുടെ  പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top