20 November Tuesday

ബൈക്കുകളുടെ അമിതശബ്ദവും വേഗതയും; പിടിവീഴും

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018
കൊല്ലം
നഗരത്തിലും പരിസരപ്രദേശങ്ങളിലും ബൈക്കുകൾ വേഗതയിലും അമിതശബ്ദത്തിലും മറ്റും നിയമവിരുദ്ധമായി പോകുന്നതിനെതിരെ സിറ്റി പൊലീസ് നടപടി ആരംഭിച്ചു. കമ്മീഷണർ അരുൾ ആർ ബി കൃഷ്ണ യുടെ നിർദേശത്തെ തുടർന്നാണ്  പരിശോധന ശക്തമാക്കിയത്.
 സൈലൻസർ ഘടിപ്പിക്കാതെ അമിത ശബ്ദത്തിൽ ഓടിച്ച  130  ബൈക്കുകൾക്കെതിരെ കേസെടുത്തു. അവ്യക്തമായ നമ്പർ പേള്റ്റുകൾ പ്രദർശിപ്പിച്ച 100 ഓളം വാഹനങ്ങൾക്കെതിരെയും വിവിധസ്‌റ്റേഷനുകളിലായി പൊലീസ് നടപടി സ്വീകരിച്ചു. നിയമവിരുദ്ധമായി ബൈക്കുകളും മറ്റ് വാഹനങ്ങളും ഓടിക്കുന്നവർക്കെതിരെ  കർശന പരിശോധന തുടരുമെന്നും കമ്മീഷണർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top