Top
18
Monday, December 2017
About UsE-Paper

അതിജീവനത്തിന്റെ കരുത്തായ് ജോബിയെത്തി; ആവേശത്തോടെ കുട്ടികള്‍

Tuesday Dec 5, 2017
വെബ് ഡെസ്‌ക്‌
കരുനാഗപ്പള്ളി > ജന്മനാ കിട്ടിയ പരിമിതികളെ അതിജീവിക്കാന്‍ സ്വന്തം ജീവിതം വരച്ചുകാട്ടി ചലച്ചിത്ര താരം ജോബി എത്തിയത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പകര്‍ന്നത് ആവേശകരമായ അനുഭവം. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി സര്‍വശിക്ഷാ അഭിയാന്‍ കരുനാഗപ്പള്ളി ബിആര്‍സി സംഘടിപ്പിച്ച സ്നേഹസംഗമമായിരുന്നു വേദി. 
ഭിന്നശേഷി എന്ന പരിമിതിയെ മറികടന്ന് സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് അവസരങ്ങളെ ശരിയായ ദിശയില്‍ ഉപയോഗപ്പെടുത്താനായാല്‍ ഉയരങ്ങള്‍ കീഴടക്കാനാവുമെന്നും സ്നേഹം നല്‍കി ഇവരെ കൈപിടിച്ചുയര്‍ത്താന്‍ രക്ഷിതാക്കള്‍ ഒപ്പമുണ്ടാകണമെന്നും ജോബി മാത്യു പറഞ്ഞു. ഭിന്ന ശേഷിക്കാരനായ അന്‍സില്‍ എന്ന വിദ്യാര്‍ഥിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി നടന്ന സ്നേഹസംഗമത്തില്‍ ബിപിഒ എം പ്രകാശ് അധ്യക്ഷനായി. പിന്നണി ഗായിക ശുഭ നയിച്ച ഗാനവിരുന്നും നടന്നു. രഞ്ജിത്ത്, അരുണ്‍, കവിത എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം ആര്‍ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ എം ശോഭന അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം മഞ്ജു പ്രതിഭകളെ അനുമോദിച്ചു. അനില്‍ മുഹമദ് മുഖ്യാതിഥിയായി. പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്ക് നഗരസഭാ കൌണ്‍സിലര്‍ എന്‍ സി ശ്രീകുമാര്‍ സമ്മാന വിതരണം നിര്‍വഹിച്ചു. നഗരസഭാ കൌണ്‍സിലര്‍ എം കെ വിജയഭാനു, സുനില്‍ സി ബാബു, എം പ്രകാശ്, പി ടി കവിത എന്നിവര്‍ സംസാരിച്ചു.