23 July Monday

ആദിവാസി വിദ്യാര്‍ഥികള്‍ക്കായി വിദ്യാവിസ്മയം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 5, 2017
കുളത്തൂപ്പുഴ > ആദിവാസി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തി കഴിവുകള്‍ വികസിപ്പിക്കുന്നതിന് പട്ടികവര്‍ഗ വികസനവകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിശീലന പദ്ധതിയുടെ ഭാഗമായുള്ള വിദ്യാവിസ്മയം പരിപാടിക്ക് കുളത്തൂപ്പുഴയില്‍ തുടക്കമായി. 
വില്ലുമല പട്ടികവര്‍ഗ പ്രീമെട്രിക് ഹോസ്റ്റലില്‍ പരിശീലന പരിപാടി ജില്ലാ പഞ്ചായത്തംഗം കെ ആര്‍ ഷീജ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് ന്യൂഡാന്‍ ലൈഫ് സ്കില്‍സ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. സംസ്ഥാനത്തെ പതിനഞ്ച് കേന്ദ്രങ്ങളില്‍ പരിശീലനം ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തംഗം ടി ബാബു അധ്യക്ഷയായി. പഞ്ചായത്തംഗം ബി എസ് വിഷ്ണു, ഊരുമൂപ്പന്‍ തങ്കപ്പന്‍കാണി, ഹോസ്റ്റല്‍ വാര്‍ഡന്‍ രശ്മി തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലകരായ രാജേഷ്, അജയന്‍ തുടങ്ങിയവര്‍ ക്ളാസെടുത്തു.
 
പ്രധാന വാർത്തകൾ
Top