Top
16
Saturday, December 2017
About UsE-Paper

ദുരന്ത ഭൂമിയില്‍ സഹായഹസ്തവുമായി ഡിവൈഎഫ്ഐ

Monday Dec 4, 2017
വെബ് ഡെസ്‌ക്‌

 

കരുനാഗപ്പള്ളി > കടല്‍ക്ഷോഭത്തില്‍ ദുരിതംപേറി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി. 
ശനിയാഴ്ച രാത്രിയിലെ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നതോടെ ഡിവൈഎഫ്ഐ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സഹായങ്ങള്‍ എത്തിക്കുകയായിരുന്നു. ക്യാമ്പിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഭക്ഷണം, കുടിവെള്ളം തുടങ്ങിയവയെല്ലാം വാഹനങ്ങളില്‍ എത്തിച്ചു. ആലപ്പാട് പഞ്ചായത്തിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും പ്രത്യേക വളന്റിയര്‍ ടീം സഹായങ്ങള്‍ നല്‍കാന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു. മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും അഞ്ഞൂറോളം പേര്‍ക്ക് ഞായറാഴ്ച വൈകുന്നേരത്തെ ഭക്ഷണം പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. 
ക്യാമ്പില്‍ എല്ലാ ദിവസങ്ങളിലും സഹായവുമായി പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്ന് നേതാക്കള്‍ പറഞ്ഞു. ഡിവൈ എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബി എ ബ്രിജിത്ത്, ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ആര്‍ രഞ്ജിത്ത്, സെക്രട്ടറി ടി ആര്‍ ശ്രീനാഥ്, പി കെ ഹാഷിം, ആര്‍ അശ്വതി, നിധീഷ്, സജീഷ്, സന്ദീപ് ലാല്‍, അമീന്‍ഷാജി, ഗോകുല്‍നാഥ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.