Top
18
Monday, December 2017
About UsE-Paper

ജില്ലാ കലോത്സവത്തിന് നാളെ തുടക്കം

Monday Dec 4, 2017
വെബ് ഡെസ്‌ക്‌

 

കൊല്ലം > കൊല്ലത്തിന്റെ കലാ പൈതൃകം വിളിച്ചോതുന്ന കൌമാരകലാ മാമാങ്കം ചൊവ്വാഴ്ച  കൊല്ലത്ത് തുടങ്ങും. നഗരത്തിന്റെ വിവിധ ‘ഭാഗങ്ങളിലായി 13 വേദികളില്‍ നടക്കുന്ന മേള എട്ടിന് സമാപിക്കും. 299 മത്സരയിനങ്ങളിലായി ജില്ലയിലെ ആറായിരത്തി അഞ്ഞൂറ് വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പരിഷ്കരിച്ച മാന്വല്‍ പ്രകാരം നടക്കുന്ന ആദ്യമേളയില്‍ നാടോടിനൃത്തം, മിമിക്രി, കഥകളി സിംഗിള്‍, കഥകളിഗ്രൂപ്പ്,  കഥാപ്രസംഗം,  എന്നീ ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കില്ല.   
 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് രജിസ്ട്രേഷന്‍ ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ എട്ടിന് ഡിഡിഇ കെ ശ്രീകല പതാക ഉയര്‍ത്തും. മേളയുടെ ഉദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയും കലാമത്സരങ്ങളുടെ ഉദ്ഘാടനം  മന്ത്രി കെ രാജുവും നിര്‍വഹിക്കും. ഹരിതചട്ട പ്രകാരം നടക്കുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും  പൂര്‍ത്തിയായി. ചൊവ്വാഴ്ച രചനാ മത്സരങ്ങള്‍ നടക്കും. എട്ടിന് നടക്കുന്ന സമാപന സമ്മേളനം എം നൌഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.