18 November Sunday
3 പേർക്ക‌് പരിക്ക‌്, 6 പേർ അറസ്റ്റിൽ

മാരകായുധങ്ങളുമായി ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 

മാരകായുധങ്ങളുമായി ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി
ശക്തികുളങ്ങര
മരുത്തടിയിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ‌് പ്രതികൾ ഉൾപ്പെടെ അറസ്റ്റിൽ. മരുത്തടി വളവിൽതോപ്പ‌് പള്ളിക്ക‌ു സമീപം ഞായറാഴ‌്ച വൈകിട്ട‌് ആറിനാണ‌് മാരകായുധങ്ങളുമായി ഇരുഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായയത‌്. 
ഇടയ‌്ക്കാട‌് ക്ഷേത്രത്തിന‌ു സമീപം കൊലക്കേസ‌് പ്രതി ഉണ്ണിക്കുട്ടൻ എന്ന നിഥിൻദാസിന്റെ നേതൃത്വത്തിൽ ഒരു സംഘവും ശക്തികുളങ്ങര സ്വദേശി ഫ്രാൺസണും സുഹൃത്തുക്കളും തമ്മിലായിരുന്നു സംഘർഷം. വാൾ ചുഴറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണം. സംഘർഷത്തിൽ ഇരുവിഭാഗത്തിലുംപെട്ട ഫ്രാൺസൺ, സുധി, ടോണി എന്നിവർക്ക‌് പരിക്കുപറ്റി.
ശക്തികുളങ്ങര എസ‌്ഐയും സംഘവും ആറു പ്രതികളെ രാത്രി അറ‌സ്റ്റ‌് ചെയ‌്തു. പ്രതികൾ ഉടൻ അറസ്റ്റിലായതിനാൽ തുടർ ആക്രമണം തടയാനായി. കഴിഞ്ഞ ദിവസം കാവനാട‌് ജങ‌്ഷനിലെ കടയിൽനിന്ന‌് ജ്യൂസ‌് കുടിക്കുന്നതിനിടയിലുണ്ടായ വാക്കുതർക്കമാണ‌് സംഘർഷത്തിലും കല്ലേറിലും കലാശിച്ചത‌്.
കൊലക്കേസ‌് പ്രതി ശക്തികുളങ്ങര കന്നിമേൽചേരി വട്ടക്കായലിന‌ു സമീപം വേളൂർവടക്കതിൽ ഉണ്ണിക്കുട്ടൻ എന്ന നിഥിൻദാസ‌്, കന്നിമേൽചേരി പരുവക്കൽതറയിൽ സുധി, ശക്തികുളങ്ങര ഐശ്വര്യനഗർ കൃഷ‌്ണനിവാസിൽ കാർത്തിക‌്, ഐശ്വര്യ നഗർ 166ൽ ആയിത്തറ പടിഞ്ഞാറ്റതിൽ വിലാസ‌്, കിഴക്കേതറ കിഴക്കതിൽ ചന്തു, കന്നിമേൽചേരി പാറശേരി വീട്ടിൽ നികേഷ‌് എന്ന രാഹുൽ എന്നിവരാണ‌് പൊലീസ‌് പിടിയിലായത‌്.
ആക്രമണത്തിനായി ഉപയോഗിച്ച വാൾ, കമ്പിവടി, ഇരുമ്പുദണ്ഡ‌് എന്നിവ  കണ്ടെടുത്തു. എസ‌്ഐ ആർ രതീഷ‌്, അഡീഷണൽ എസ‌്ഐ അനീഷ‌്, എഎസ‌്ഐ സുബാഷ‌്, സിവിൽ പൊലീസ‌് ഓഫീസർമാരായ രാജേഷ‌്, ഷിഹാബുദീൻ, അജിത‌് എന്നിവർ അറസ്റ്റിന‌് നേതൃത്വം നൽകി.

 

പ്രധാന വാർത്തകൾ
Top