21 November Wednesday

കോട്ടാത്തല സുരേന്ദ്രനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
കൊല്ലം
അനശ്വര രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ 69‐മത് രക്തസാക്ഷി ദിനം സിപിഐ എമ്മിന്റെയും സിപിഐയുടെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. പോളയത്തോട‌് ശ‌്മശാനത്തിലെ സ‌്മൃതി മണ്ഡപത്തിൽ  സിപിഐ ജില്ലസെക്രട്ടറി എൻ അനിരുദ്ധൻ, സിപിഐ എം ജില്ലാസെക്രട്ടറി എസ‌് സുദേവൻ, സംസ്ഥാനകമ്മിറ്റി അംഗം കെ രാജഗോപാൽ എന്നിവർ പുഷ‌്പാർച്ചന നടത്തി. 
കോട്ടത്തലയിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും അനുസ്മരണസമ്മേളനവും ചേർന്നു. സിപിഐ എം ഏരിയ സെക്രട്ടറി വി രവീന്ദ്രൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദിനാചരണ കമ്മിറ്റി ചെയർമാൻ വി ഗോപകുമാർ അധ്യക്ഷനായി. കൺവീനർ എം ചന്ദ്രൻ സ്വാഗതം പറഞ്ഞു.  കെ എസ് ഇന്ദുശേഖരൻ നായർ,  നെടുവത്തൂർ സുന്ദരേശൻ, സി മുകേഷ്, എൻ ബേബി, എ എസ് ഷാജി എന്നിവർ സംസാരിച്ചു. 
വൈകിട്ട് കോട്ടാത്തല ജങ്‌ഷനിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എംഎ  ബേബി ഉദ‌്ഘാടനം ചെയ‌്തു. 
ദിനാചരണ കമ്മിറ്റി ചെയർമാൻ വി ഗോപകുമാർ അധ്യക്ഷനായി. കൺവീനർ എം ചന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സിപിഐ ജില്ലാ സെക്രട്ടറി എൻ അനിരുദ്ധൻ, പി അയിഷാപോറ്റി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എ എബ്രഹാം, ഏരിയ സെക്രട്ടറി വി രവീന്ദ്രൻനായർ, കെ എസ് ഇന്ദുശേഖരൻനായർ, ജി സുന്ദരേശൻ, സി മുകേഷ്, എൻ ബേബി, എ മന്മഥൻനായർ, എ എസ് ഷാജി, ഡി രാമകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോട്ടാത്തല സ്വദേശിയായ വ്യവസായി ആർ അനിൽകുമാർ നൽകിയ 50,000 രൂപയുടെ ചെക്ക് യോഗത്തിൽ എം എ ബേബി ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
Top