25 September Tuesday

മരമുത്തശ്ശിക്ക് പകരം മാവിൻതൈകൾ

സ്വന്തം ലേഖകൻUpdated: Saturday Aug 4, 2018

മാവ് മുത്തശ്ശിക്ക് പകരം മാവിൻതൈകൾ പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ അനിൽ വിതരണം ചെയ്യുന്നു

കുണ്ടറ
ഗതാഗത തടസ്സവും അപകടങ്ങളും പതിവായതോടെ മുറിച്ചുനീക്കാൻ നിർബന്ധിതമായ മാവ് മുത്തശ്ശിക്ക് പകരം മാവിൻതൈകൾ വിതരണംചെയ്ത് പെരിനാട് പഞ്ചായത്ത് മാവ് മുത്തശ്ശിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. കുണ്ടറ ഇളമ്പള്ളൂരിൽ പഴയ ട്രാവൻകൂർ കെമിക്കൽ  മാനുഫാക്റ്ററിങ് കമ്പനിക്ക് സമീപമാണ് ഒരു നൂറ്റാണ്ടോളം പ്രായം കണക്കാക്കുന്ന മുത്തശ്ശി മാവ് . ഇളമ്പള്ളൂർ അഞ്ചാലുംമൂട് റോഡിന്റെ ഓരത്താണ‌്  മാവ് . 
റോഡ് കൊല്ലം തേനി ദേശീയപാതയുടെ ഭാഗമാവുകയും വീതികൂട്ടുകയും ചെയ്തതോടെ മാവ‌്  അപകടങ്ങൾക്ക് കാരണമായി. ഇതേത്തുടർന്നാണ് മരം മുറിച്ചുനീക്കാൻ തീരുമാനമായത്. 
കഴിഞ്ഞദിവസം രാവിലെ പത്തോടെ തൊഴിലാളികളെത്തി മരം മുറിക്കാൻ തുടങ്ങിയതോടെയാണ്  പെരിനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ൧൦൧ മാവിൻതൈകൾ വിതരണം ചെയ്തത്. പ്രസിഡന്റ് എൽ അനിൽ, പഞ്ചായത്ത് അംഗം മുഹമ്മദ് ജാഫി, വെള്ളിമൺ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എ ഹെൻട്രി,  പി ഡബ്ല്യൂ ഡി അസി. എക്സി. എഞ്ചിനീയർ ജോൺ കെന്നത്ത്, അസിസ്റ്റന്റ് എഞ്ചിനീയർ ആർ എ റീന, ഓവർസിയർ എൻ സി വസന്തരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top